മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം സഗയ കെസിഎ മദർ തരേസ ഹാളിൽ ചേർന്ന് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ അവലോകനം നടത്തുകയും ഭാവി പ്രവർത്തന രൂപരേഖ തയ്യാറാക്കുകയും ചെയ്തു. തുടർന്ന് 2024-26 വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ഡോ: പി.വി ചെറിയാൻ, ഗംഗൻ തൃക്കരിപൂർ (രക്ഷാധികാരികൾ), കെ. ടി സലീം (ചെയർമാൻ).

റോജി ജോൺ (പ്രസിഡന്റ്), ജിബിൻ ജോയി (ജനറൽ സെക്രട്ടറി), സാബു അഗസ്റ്റിൻ (ട്രഷറർ), രേഷ്മ ഗിരീഷ് (അസിസ്റ്റന്റ് ട്രഷറർ),സുരേഷ് പുത്തൻ വിളയിൽ, രമ്യ ഗിരീഷ് (വൈസ് പ്രസിഡന്റ്മാർ), സിജോ ജോസ്, ധന്യ വിനയൻ (ജോയിന്റ് സെക്രട്ടറിമാർ), നിതിൻശ്രീനിവാസ്, സുനിൽ മനവളപ്പിൽ, സലീനറാഫി, വിനീത വിജയൻ (ക്യാമ്പ് കോർഡിനേറ്റർസ്), അശ്വിൻ രവീന്ദ്രൻ, മിഥുൻ മുരളി (മീഡിയ വിങ്ങ് കൺവീനർസ്), ഫിലിപ്പ് വർഗീസ്, രാജേഷ് പന്മന, അസിസ് പള്ളം, ഗിരീഷ് കെ. വി, ഗിരീഷ് പിള്ളസെന്തിൽ കുമാർ, സെഹ്ലാ ഫാത്തിമ, ശ്രീജ ശ്രീധരൻ (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ), പ്രവീഷ് പ്രസന്നൻ, അബ്ദുൽ സലാം, സുജേഷ് എണ്ണയ്ക്കാട്, ഗിരീഷ് ടി.ജെ, ഷിബു ചെറുതുരുത്തി, പ്രസാദ് കൃഷ്ണൻ (കോർഡിനേറ്റെഴ്‌സ്).