ബഹ്റിൻ കേരളീയ സമാജം എല്ലാ വർഷവും കുട്ടികൾക്കായി നട ത്തി വരാറുള്ള 45 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് കളിക്കളം 2024 ജൂലൈ 02ന് ആരംഭിച്ച് ഓഗസ്റ്റ് 16 വെള്ളിയാഴ്‌ച്ച സമാപിക്കും വിധം ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് .

ഈ വർഷത്തെ ക്യാമ്പിന് നേതൃത്വം കൊടുക്കുവാനായി നാട്ടിൽനിന്നും എത്തുന്നത് ഉദയൻ കുണ്ടംകുഴി അവർകൾ ആണ്.നാടക- നാടൻകലാ പ്രവർത്തകൻ. ഷോർട്ട് ഫിലിം - ഡോക്യുമെന്ററി സംവിധായകൻ. ചിൽഡ്രൻസ് തിയെറ്റർ രംഗത്ത് 23 വർഷമായി സജീവ സാന്നിധ്യം.കേരളത്തിനകത്തും പുറത്തും വിദേശ നാടുകളിലും നിരവധി തിയെറ്റർ ക്യാമ്പുകൾക്ക് നേത്യത്വം നല്കി.

നാടൻപാട്ടുകളുടെ അപൂർവ്വ ശേഖരത്തിനുടമ. ആകാശവാണിയുടെ 'സംസ്‌ക്കാര ഗീത് ' എന്ന പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിലെ ആയിരത്തിയൊന്ന് നാട്ടുകലകളെ ഡോക്യുമെന്റ് ചെയ്യുന്നതിന് നേത്യത്വം കൊടുത്തു.

കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്‌ക്കാരം, കേരളാ സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ്, കേരള ഫോക് ലോർ അക്കാദമിയുടെ മികച്ച ഡോക്യുമെന്ററി അവാർഡ്, കലാഭവൻ മണി ഓടപ്പഴം പുരസ്‌കാരം, തുളുനാട് അവാർഡ്, കേരളാ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന SEST ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള അവാർഡ്, മാത്യഭൂമി സീഡിന്റെ മികച്ച പരിസ്ഥിതി സിനിമയ്ക്കുള്ള അവാർഡ്, തുളുനാട് അവാർഡ്, കർണ്ണാടക സർക്കാരിന്റെ ചിരഞ്ജീവി അവാർഡ് എന്നിവയ്ക്ക് അർഹനായി. നാട്ടകം ഫോക് തിയെറ്റർ ഡയറക്ടർ, നാടകുട്ടികളുടെ നാടകവീടായ 'ലിറ്റിൽ തിയെറ്റർ' ഡയറക്ടർ,കാസറഗോഡ് ഗവ: ചിൽഡ്രൻസ് ഹോം കലാപരിശീലകൻ, അദ്ധ്യാപക പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു

അദ്ദേഹത്തോടൊപ്പം വിവിധ മേഖലകളിൽ പ്രഗത്ഭരായ പതിനഞ്ചോളം സമാജം അംഗങ്ങളും ക്യാമ്പിൽ പരിശീലകരായി മുഴുവൻ സമയവും ഉണ്ടായിരിക്കുന്നതാണ്മുഴുവൻ സമയവും കുട്ടികളുടെ തിയ്യറ്ററുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഉദയൻ കുണ്ടംകുഴി,

അറിവിന്റെ മേഖലകൾ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, അതിന്റെ ചൈതന്യം ഉൾകൊള്ളാനും സർഗ്ഗാ ത്മക സിദ്ദികൾക്ക് പുതിയ മാനങ്ങൾ കണ്ടെത്തുന്നതോടൊപ്പം കഴിഞ്ഞു പോയ കാലഘട്ടങ്ങൾ, ആനന്ദം നിറഞ്ഞ കാഴ്ചകൾ, മലയാളക്കരയിലെ ആഘോഷങ്ങൾ, ബല്യ കൗമാര കൂട്ടായ്മകൾ, എന്നിവയുടെ ഓർമ്മചെപ്പ് തുറന്നുകൊണ്ട് കുട്ടി പാട്ടുകൾ, കുട്ടികഥകൾ,

സംഗീതം, നൃത്തം, സാഹിത്യം, നാടൻ പാട്ട്, ചിത്രരചന, പത്ര നിർമ്മാണം, ആരോഗ്യ ബോധവൽക്കരണം, നേതൃത്ത പരിശീലനം, പ്രസംഗ പരിശീലനം,കൂടാതെ - കൊച്ചം കുത്ത്, ഉപ്പുംപക്ഷി, കണ്ണുകെട്ടി കളി, തുമ്പ കളി, അടിച്ചോട്ടം,തുടങ്ങി നിരവധി നാടൻ കളികൾ,കരോട്ട, ബാഡ്മിന്റൺ, ബാസ്‌കറ്റ് ബാൾ, തുടങ്ങി കായിക വിനോദങ്ങൾ, കായിക മത്സരങ്ങൾ എന്നിങ്ങനെ വ്യത്യസ്തതയാർന്ന പരിപാടികൾ ആണ് ഈ വർഷത്തെ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം അനുവദിക്കുന്നത്. ജൂലൈ 2 മുതൽ ഓഗസ്റ്റ് 16വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിലേക്കുള്ള രെജിസ്‌ട്രേഷൻ ആരംഭിച്ചതായി സമാജം ഭാരവാഹികൾ അറിയിച്ചു.

ബഹിറിനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ് അവസാനിക്കുന്നത് വരെ സ്ഥിരമായ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. സമാജം വൈസ് പ്രസിഡന്റ് ശ്രീ.ദിലീഷ് കുമാർ കോ ഓർഡിനേറ്റർ ആയി ശ്രീ. മനോഹരൻ പാവറട്ടി ജനറൽ കൺവീനറും, ആയി വിപുലമായ കമ്മറ്റിയാണ് സമ്മർ ക്യാമ്പിന് നേതൃത്തം കൊടുക്കുന്നത്.

ഓഗസ്റ്റ് 16ന് സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിൽ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും പങ്കെടുത്ത് അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്

പ്രവാസികളായ നമ്മുടെ കുട്ടികൾക്ക് നമ്മുടെ സംസ്‌കാരത്തെയും, സാഹിത്യത്തെയും, കലയെയും, പാരമ്പര്യത്തെയും തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ അവസരമാണ് ഇത്തരം ക്യാമ്പുകൾ. അവരുടെ സർഗ്ഗ വാസനകളെ കണ്ടെത്തി കലാ, സാഹിത്യ, കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും അവ വേദികളിൽ അവതരിപ്പിക്കാനുള്ള അവസരമൊരുക്കിയുമാണ് ഈ അവധിക്കാല ക്യാമ്പിന് സമാജം തയ്യാറെടുക്കുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താണമെന്നും, ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നും സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അഭ്യർത്ഥിച്ചു.രെജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കുമായി ജനറൽ കൺവീനർ മനോഹരൻ പാവറട്ടി ( 39848091 )എന്നിവരുമായോ സമാജം ഓഫീസുമയോ ( 17251878 )ബന്ധപ്പെടുക.

https://bksbahrain.com/2024/summercamp/register.html അല്ലെങ്കിൽ www.bksamajam.com ഈ വെബ്‌സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്