സി.സി.ബി ഐലൻഡ് സിംഗർ - സീസൺ 1 "പവിഴദ്വീപിലെ പാട്ടുമത്സരം 2024" ഗ്രാൻഡ് ഫിനാലെ യുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കാലിക്കറ്റ് കമ്മ്യൂണിറ്റ ബഹ്റൈൻ, പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, മലയാളികളായ ബഹ്റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സി. സി. ബി ഐലൻഡ് സിംഗർ സീസൺ 1 "പവിഴദ്വീപിലെ പാട്ടുമത്സരം 2024 ' എന്ന പേരിൽ സംഘടിപ്പിച്ച സിനിമാഗാനാലാപന മത്സത്തിന്റെ അവസാന ഘട്ടം ജൂൺ 21 ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും.

ബഹ്റൈൻ മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈ പാട്ടുമത്സരത്തിന്റെ ആദ്യ റൗണ്ടിലേക്ക് 34 പേരെയാണ് തിരഞ്ഞെടുത്തത് .ഇതിൽ നിന്നും തിരഞ്ഞെടുത്ത 12 പേരാണ് ഈ സിനിമാഗാനാലാപന മത്സരത്തിൽ ഫിനാലെ ആയ ജൂൺ 21 ന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന റിയാലിറ്റി ഷോ രീതിയിലുള്ള ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. മൂന്ന് റൗണ്ടുകളായാണ് ഫിനാലെയിൽ മത്സരങ്ങൾ നടക്കുക. സി. സി. ബി ഐലൻഡ് സിംഗർ 2024 ഫിനാലെയിൽ ആദ്യത്തെ റൗണ്ടായ 'ഫേവറിറ്റ് റൗണ്ടിൽ' ഒരു മലയാള സിനിമാ ഗാനമാണ് ആലപിക്കേണ്ടത്. 12 പേർ മത്സരിക്കുന്ന ഈ റൗണ്ടിന് ശേഷം 6 പേർ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെടും. രണ്ടു റൗണ്ടുകളുള്ള ഗ്രാൻഡ് ഫിനാലെയിൽ ആദ്യം 'അന്യ ഭാഷാ റൗണ്ട്' ആണ്, അതിനു ശേഷം അവസാന റൗണ്ട് ആയ 'ചലഞ്ചിങ് റൗണ്ട് ' ആരംഭിക്കും.

മത്സരത്തിന്റെ വിധികർത്താക്കളായും വ്യത്യസ്തമായ രീതിയിൽ 'മ്യൂസിക്കൽ നൈറ്റ് ' അവതരിപ്പിക്കാനും നാട്ടിൽ നിന്നും വർഷങ്ങളായി ഈ രംഗത്തുള്ള പിന്നണി ഗായകരായ അജയ് ഗോപാലും റോഷ്നി സുരേഷുമാണ് എത്തുന്നത് . മത്സരാർത്ഥികളുടെ ഓരോ റൗണ്ടുകൾക്കു ശേഷവും ജഡ്ജസ് ആയി എത്തുന്ന ഈ പിന്നണി ഗായകരുടെ പെർഫോമൻസും ഉണ്ടായിരിക്കുന്നതാണ്.

ജൂൺ 21, വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെ ആരംഭിച്ചു 11 മണിക്ക് അവസാനിക്കുന്ന രീതിയിൽ, ബഹ്റൈനിലെ മികച്ച പാട്ടുകാരെ കണ്ടെത്താനുള്ള, ഒരു ലൈവ് മെഗാ റിയാലിറ്റി ഷോ ബഹ്റൈനിൽ ആദ്യമായാണ് മലയാളികൾക്കായി സംഘടിപ്പിക്കപ്പെടുന്നത്. 6 മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ സംഗീത വിരുന്നിന് പ്രവേശനം പൂർണമായും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +973 34646440/34353639/33610836 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാനെന്നു കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പത്ര സമ്മേളനത്തിൽ അറിയിച്ചു.