കടമ്മനിട്ട: കവുംങ്കോട്ട് ഗോവിന്ദക്കുറുപ്പ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കടമ്മനിട്ട ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് കോയിപ്പുറത്ത് ശങ്കരന്‍നായര്‍ ശാരദമ്മ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും ഉപഹാരവും വിതരണവും നടത്തി.ഫൗണ്ടേഷന്റെ എന്റെ സ്‌കൂള്‍ എന്റെ കടമ എന്ന അപ്തവാക്യത്തില്‍ ഊന്നി കൊണ്ട് കടമ്മനിട്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഒരു ലക്ഷം രൂപയുടെ സഹായ നിധി സമര്‍പ്പണം നടത്തി  

പി.ടി.എ പ്രസിഡന്റ് എന്‍.ജീ ഷമീള്‍ക്കുമാറിന്റെ അദ്ധ്യക്ഷം വഹിച്ച പ്രസ്തുത പരിപാടി റവ.ഡോ.കെ.ടി മാത്തുക്കുട്ടീ ഉത്ഘാടനം നിര്‍വഹിച്ചു.ശ്രീ രാധാകൃഷ്ണന്‍ കോയിപ്പുറത്ത് സ്വാഗതവും.റിട്ട പ്രൊഫ: വിജയലക്ഷികോയിപ്പുറത്ത് സഹായനിധി സമര്‍പ്പണവും നടത്തി. ശ്രീ കടമ്മനിട്ട കരുണാകരന്‍, ശ്രീമതി റെജി തോമസ്, ശ്രീ'എം' അര്‍.രമേശ് ,ശ്രീ.വി.കെ.പുരുഷോത്തമന്‍ പിള്ള, അഡ്വ.കെ.ഹരിദാസ്, ശ്രീ.എസ് ശ്രീക്കുമാര്‍ ,പ്രിന്‍സിപ്പള്‍ ശ്രീമതി.ഗീതാകുമാരി പി.വി എന്നിവര്‍ ആശംസകള്‍ അറിയിച്ച ചടങ്ങില്‍ സ്‌ക്കൂള്‍ എച്ച്.എം.ശ്രീമതി ശ്രീലത ആര്‍ കൃതജ്ഞത രേഖപ്പെടുത്തി.