ടൊറൊന്റോ -ഗൾഫ് മലയാളീ കൂട്ടായ്മയും Guelph Rangers Sports ക്ലബ്ബിന്റെയും നേതൃത്വത്തിൽ ശനിയാഴ്ച, (ഏപ്രിൽ 13) ഒരു ദിവസത്തെ വോളി ബോൾ കോച്ചിങ് ക്ലിനിക് Guelph ജോൺ ഗാൾട് പബ്ലിക് സ്‌കൂളിൽ സംഘടിപ്പിക്കുകയുണ്ടായി . Realty Executive Managing Director നെൽസൺ മാത്യു സംരഭം സ്‌പോൺസർ ചെയ്തു.

കോഓർഡിനേറ്റർ മാരായ , എൽദോസ് പി ഏലിയാസ്, സീന നെൽസൺ , തോമസ് മാത്യു , അലക്‌സ് തോമസ് എന്നിവർ നേതൃത്ത്വം വഹിച്ചു . ചീഫ് ഗെസ്‌റ് ആയിരുന്ന മെമ്പർ ഓഫ് പ്രൊവിൻഷ്യൽ പാര്‌ലമെന്റ് അംഗമായ മൈക്ക് ഷ്രനെർ ഉത്ഘാടനം നിർവഹിച്ച ഇവന്റിൽ, സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ പൂർവകാല കോച്ചായിരുന്ന പയസ് മാത്യു കോച്ചിങ് നൽകി.

ജൂനിയർ ടീം ക്യാപ്റ്റനായി ശ്രീ ഹരിയും വൈസ് ക്യാപ്റ്റനായി രോഹൻ ജിബു തിരഞ്ഞെടുത്തു അതുപോലെ യൂത്ത് ടീം ക്യാപ്റ്റനായി ഡാനിയേൽ ജോസഫ് ജോസ്ഫ് , വൈസ് ക്യാപ്റ്റനായി ഗണേശ് മേനോനെയും തിരഞ്ഞെടുത്തു. എല്ലാ ആഴ്ചയിലും ഒരു ദിവസം ട്രെയിനിങ് തുടരുവാനും അതെ പോലെ കുട്ടികളുടെ ഇടയിൽ വോളി ബോൾ എന്ന സ്‌പോർട്‌സിനെകുറിച്ച് നല്ല ഒരു അവബോധം ഉണ്ടാക്കിയെടുക്കുവാനും , പുതിയ തലമുറയിലെ രണ്ടു ടീമിനെ വാർത്തെടുക്കുവാനും ഉള്ള പ്രചോദനമായി , അഞ്ചു മണിയോടെ ക്ലിനിക് സമാപിച്ചു