ദുബൈ : കഴിവുകൾ തിരിച്ചറിയുകയും അവസരങ്ങൾ അനുചിതമായി ഉപയോഗിക്കുകയും ചെയ്യുകയാണ് ഒരു സ്ത്രീയുടെ വിജയം,അത് തന്നെയാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണമെന്നു അക്കാഫ് വനിതാ വിഭാഗം പ്രസിഡന്റ് വിദ്യാ പുതുശ്ശേരി അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളേജ് ഓൾസ് സ്റ്റുഡന്റസ് അസോസിയേഷൻ (ഫോസ) വുമൺ'സ് ഡേ '24 ഇന്നലെ (27 ഏപ്രിൽ )ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

റംസാൻ സമയത്തും കെടുതികാലങ്ങളിലും ഫോസ ദുബായ് ചാപ്റ്റർ നടത്തിവരുന്ന സേവന പ്രവർത്തങ്ങളെ വിദ്യ പ്രകീർത്തിച്ചു. പലവർഷങ്ങളിലായി കോഴിക്കോട് ഫാറൂഖ് കോളേജിൽ പഠിച്ച വിദ്യാർത്ഥിനികളുടെ കൂട്ടായ്മയാണ് ഫോസ ലേഡീസ് വിങ്. കുട്ടികൾക്കും വനിതകൾക്കുമായി വ്യത്യസ്തങ്ങളായ മത്സരങ്ങൾ,സാംസ്‌കാരിക പരിപാടികൾ എന്നിവ വിമൻസ് ഡേയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.. ഇന്നത്തെ ജീവിതത്തെ നേരിടാൻ നമ്മെ പാകപ്പെടുത്തിയ കോളേജ് കാലത്തെ അനുഭവങ്ങൾ മുൻകാല ഫാറൂഖ് കോളേജ് വിദ്യാർത്ഥികൾ സദസ്സുമായി പങ്കു വെച്ചു.

ഫോസയുടെ കുടുംബാംഗങ്ങൾ, എക്‌സ്‌കോം അംഗങ്ങൾ എന്നിവർ ആവേശത്തോടെ പങ്കെടുത്ത വിമൻസ് ഡേ 2024 സായന്തനം, മഴക്കെടുതിയിൽ മനസ്സിനേറ്റ മുറിവുകളിൽ നിന്നും ആനന്ദദായകമായ ഏതാനും നിമിഷങ്ങൾ സമ്മാനിക്കാൻ സഹായകമായെന്നു പങ്കെടുത്തവർ പറഞ്ഞു. സ്ത്രീകൾക്ക് വേണ്ടി നടത്തിയ പാചകം, കേക്ക് ഡെക്കറേഷൻ ,മെഹന്തി മത്സരങ്ങളിൽ ഷാഹിന നവാസ് , നാദിയ നർഗീസ് , റസ്ല എന്നിവർ ഒന്നാം സ്ഥാനക്കാരായി. റാബിയ ഹുസ്സൈന്റെ അധ്യക്ഷതയിൽ നടന്ന ഉത്ഘാടന സമ്മേളനത്തിൽ,ഫോസ ദുബായ് ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് അലി ,ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ, ഉസ്ന ഉസ്മാൻ,റെജീന ടീച്ചർ, തസ്നിം കാസിം എന്നിവർ ആശംസകൾ നേർന്നു.റീന സലീം സ്വാഗതവും ഷീബ നാസർ നന്ദിയും പറഞ്ഞു.