കുവൈറ്റ് : ഇന്ത്യൻ ഇസ്ലാഹി സെന്റർ 2024 വർഷത്തേക്കുള്ള ഹവല്ലി യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. അബ്ദുൽ ഗഫൂർ പെരുമ്പിലാവ് (പ്രസിഡൻ് ), തൗഫീഖ് മോൻ കെ.പി, (ജന: സെക്രട്ടറി), തഹസിൽ കെ.കെ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ : മനാഫ് മാത്തോട്ടം (വൈ: പ്രസിഡൻ്), അബ്ദുറഹീം. കെ (ഓർഗനൈസിങ്), അബൂബക്കർ കോയ (വെളിച്ചം, ക്യു എൽ എസ്), മുബശ്ശിർ സലഫി (ദഅവാ), റനീസ് മുല്ലശ്ശേരി (വിദ്യാഭ്യാസം), ശംസുദ്ധീൻ കെ.ടി (സോഷ്യൽ വെൽഫയർ) എന്നിവരെയും കേന്ദ്ര കൗസിലറായി കെ.പി അബ്ദുമനാഫ്, മുബശ്ശിർ സലഫി, അബ്ദുറഹീം. കെ എന്നിവരെയും തെരെഞ്ഞെടുത്തു.കേന്ദ്ര നേതാക്കളായ നബീൽ ഫറോഖ്, അയ്യൂബ് ഖാൻ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.