കുവൈത്ത് സിറ്റി : യുവ പണ്ഡിതനും എഴുത്തുക്കാരനും സൗദ്യ മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമിക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ സ്വീകരണം നൽകി. ഐ.ഐ.സിയുടെ വിവിധങ്ങളായ റമളാൻ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

മാർച്ച് 8 ന് വൈകുന്നേരം 6.30 ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അഹ് ലൻ വ സഹ് ലൻ യാ റമളാൻ സംഗമത്തിൽ സയ്യിദ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തും.

മാർച്ച് 12 ന് ഹവല്ലി, 13 ന് മങ്കഫ്, 14 ന് ജലീബ്, 15 ന് അഹമദി സോൺ, 16 ന് അബ്ബാസിയ, 19 ന് ഹസ്സാവിയ, 20 ന് അബ്ബാസിയ മദ്രസ്സ, 21 ന് ഐ.ഐ.സി കൗൺസിൽ, 22 ന് മസ്ജിദുൽ കബീർ ( കേന്ദ്ര ഇഫ്ത്വാർ), 23 ന് ജഹ്‌റ, 27 ന് ഫർവാനിയ, 30 ന് അബൂഹലീഫ, ഏപ്രിൽ 4 ന് എം.ജി.എം സംഗമം, 5 ന് സാൽമിയ എന്നീ ഇഫ്ത്വാർ മീറ്റുകളിൽ സുല്ലമി പങ്കെടുക്കും.

എയർപോർട്ടിലെ സ്വീകരണത്തിന് ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ധീഖ് മദനി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അബ്ദുറഷീദ് ടി.എം, യഅ്ഖൂബ് വേങ്ങര, മുഹമ്മദ് ആമിർ യൂ.പി എന്നിവർ നേതൃത്വം നൽകി.വിവരങ്ങൾക്ക് ബന്ധപ്പെടുക 9906 0684, 9782 7920