കുവൈറ്റ് : ഇന്ത്യൻ ഇസ്ലാഹി സെന്റർ 2024 വർഷത്തേക്കുള്ള മങ്കഫ് യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. റമിൽ ഇസ്മയിൽ (പ്രസിഡൻ് ), യഅ്ഖൂബ് വേങ്ങര (ജന: സെക്രട്ടറി), ഫിൽസർ. കെ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു .

മറ്റു ഭാരവാഹികൾ സലീം മാസ്റ്റർ കുണ്ടുങ്ങൽ (വൈ: പ്രസിഡൻ്), മുഹമ്മദ് ആമിർ യൂ.പി (ഓർഗനൈസിങ്), എൻജി. സംജാദ് (വെളിച്ചം, ക്യു എൽ എസ്), സകരിയ്യ ടി.എം (ദഅവാ), അബ്ദു മനാഫ് എസ്.എം (വിദ്യാഭ്യാസം), മുഹമ്മദ് എൻ.ബി (സോഷ്യൽ വെൽഫയർ) എന്നിവരെയും കേന്ദ്ര കൗസിലറായി അബ്ദുൽ അസീസ് സലഫി, എൻജി. ഫിറോസ് ചുങ്കത്തറ, സഅദ് പുളിക്കൽ, ഫിൽസർ എന്നിവരെയും തെരെഞ്ഞെടുത്തു.കേന്ദ്ര നേതാക്കളായ അബ്ദുല്ലത്തഫ് പേക്കാടൻ, ഷാനിബ് പേരാമ്പ്ര എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.