കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂണിറ്റ് ഐ ഐ സി പ്രവർത്തകർക്കായി നടത്തിയ ഹിഫ്ദ് മത്സരത്തിൽ കേന്ദ്ര വൈസ് പ്രസിഡന്റ് അബൂബക്കർ സിദീഖ് മദനിയുടെ മക്കളായ അബ്ദുൽ സലാം അബൂബക്കർ ഒന്നാം സ്ഥാനം നേടി. സഹോദരങ്ങളായ അബ്ദുൽ റഹ്മാൻ അബൂബക്കർ രണ്ടാം സ്ഥാനവും അബ്ദുള്ള അബൂബക്കർ മൂന്നാം സ്ഥാനവും നേടി.

ഹാഫിദ് ഹാരിസുൽ ഹാദി , യുസുഫുൽ ഹാദി ബാഖവി , മുസ്തഫ മളാഹിരി എന്നിവർ മത്സരം നിയന്ത്രിച്ചു . മുർഷിദ് അരീക്കാട് കോഡിനേറ്റർ ആയിരുന്നു.