കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ് വ വിംഗിന് കീഴിൽ ഇരുപത്തി ഏഴാം രാവായ വെള്ളിയാഴ്ച (ഏപ്രിൽ 5) രാത്രി 9 മണിക്ക് ഹവല്ലി അൽസീർ മസ്ജിദിൽ ഇഅ്തിഖാഫ് സംഗമം നടത്തും. തസ്‌കിയ ചിന്തകൾ, തദബ്ബുറുൽ ഖുർആൻ, ഖിയാമുല്ലൈൽ, ദഅ് വ ചർച്ച, ഓപ്പൺ ക്വിസ്സ് തുടങ്ങിയ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി 65829673 എന്ന നമ്പറിലേക്ക് വാടസപ്പിലൂടെ രജിസ്റ്റർ ചെയ്യണം. https://form.jotform.com/240932725302046 ഈ ലിങ്ക് മുഖേനയും രജിസ്റ്റർ ചെയ്യാം. സ്ത്രീകൾക്കും സൗകര്യവും അത്താഴ ഭക്ഷണവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 99776124, 97827920 ബന്ധപ്പെടുക