കുവൈത്ത് സിറ്റി :ഹൃദയം ശരിയാകുവാനുള്ള ഏകവഴി അത് ദൈവ സ്മരണയിൽ അഭയം പ്രാപിക്കുകയും, പരിപൂർണ്ണമായി അല്ലാഹുവിലേക്ക് തിരിയുകയും ചെയ്യുക എന്നതാണെന്ന്ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ് വ വിംഗിന് കീഴിൽ ഇരുപത്തി ഏഴാം രാവിൽ ഹവല്ലി അൽസീർ മസ്ജിദിൽ സംഘടിപ്പിച്ച ഇഅ്തിഖാഫ് സംഗമം വ്യക്തമാക്കി.

ഇഅ്തികാഫ് മഹത്തരമായ ഒരു ഇബാദത്താണ്. ഒരാൾ ഇഅ്തികാഫിൽ നിന്ന് വിരമിക്കുമ്പോൾ അല്ലാഹുവുമായുള്ള അയാളുടെ ബന്ധത്തിൽ വലിയ മാറ്റങ്ങളും ഈമാനികമായ വർദ്ധനവും അയാൾക്ക് സംഭവിക്കേണ്ടതുണ്ട് - ഐ.ഐ.സി സംഗമം വിശദീകരിച്ചു.

തസ്‌കിയ ചിന്തകൾ, തദബ്ബുറുൽ ഖുർആൻ, ഖിയാമുല്ലൈൽ, ദഅ് വ ചർച്ച, ഓപ്പൺ ക്വിസ്സ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.സംഗമത്തിൽ ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം, ട്രഷറർ അനസ് മുഹമ്മദ്, അയ്യൂബ് ഖാൻ, മനാഫ് മാത്തോട്ടം, നാസർ മുട്ടിൽ, ഷാനിബ് പേരാമ്പ്ര, മുർഷിദ് അരീക്കാട്, ഹംസ മൗലവി, ഹാഫിള് മുബശിർ, നബീൽ ഹമീദ്, സൈദ് മുഹമ്മദ്, അബൂബക്കർ, അബ്ദുൽ ഗഫൂർ, തൗഫീഖ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.