റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് കുവൈറ്റിന്റെ നേതൃത്വത്തിൽ ശനിയാഴ്ച സാൽമിയ തക്കാര റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ ക്ലബ് അംഗങ്ങൾ ഉൾപ്പടെ നിരവധി സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ പങ്കടുത്തു.

റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് വിപിൻ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ക്ലബ് മുഖ്യ രക്ഷാധികാരി ബി എസ് പിള്ളൈ ഉത്ഘാടനം ചെയ്തു.ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിലൂന്നി മനസ്സും ശരീരവും സ്വയം സമർപ്പിക്കുന്ന നാളുകളിൽ വൃതാനുഷ്ഠാനത്തിന്റെ ആത്മീയ ഉണർവിനൊപ്പം പരസ്പര്യത്തിന്റെ മാധുര്യം പങ്കുവയ്ക്കാൻ മാനവീകതയുടെ ഒത്തു ചേരലിന് സാധിക്കുമെന്ന് ബി എസ് പിള്ളൈ അഭിപ്രായപെട്ടു.

യോഗത്തിൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സിനിജിത് ദേവരാജ്,ഷമീർ കണ്ടി, ജിജോ ബാബു ജോൺ,വൈസ് ചെയർമാൻ യോഗേഷ് തമോറെ, വൈസ് ക്യാപ്റ്റൻ ജയേഷ് കൊട്ടോള, ബിപിൻ ഓമനക്കുട്ടൻ, ലിജു മാത്യൂസ്, അക്‌ബർ ഉസ്മാൻ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനങ്ങൾ കാഴ്‌ച്ചവെച്ച ടീം അംഗങ്ങളെ യോഗത്തിൽ ആദരിച്ചു.
മികച്ച ബാറ്റ്‌സ്മാൻ -ജയേഷ് കൊട്ടോള
മികച്ച ബൗളർ - വിപിൻ രാജേന്ദ്രൻ
മികച്ച വിക്കറ്റ് കീപ്പർ - അരുൺ കൃഷ്ണ
മികച്ച ആൾറൗണ്ടർ - ശിവ കൊട്ടി റെഡ്ഡി
ഈ വർഷത്തെ മികച്ച പ്രകടനം - ഷിജു മോഹനൻ
ക്ലബ് മാൻ ഓഫ് ദി ഇയർ- റിജോ പൗലോസ്
മികച്ച പ്രകടനത്തിനായി നദീം സാഹിദ് ഷെയ്ഖ്,അംജദ് ഹുസൈൻ ഭട്ട്,സുഹൈൽ അഹ്മദ് ടാർ,റിനോഷ് മാമൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
അനീഷ് കെ അശോക്,അജിത് ഉല്ലാസ്,രഞ്ജിത് കുന്നുംപുറത്,വിജിത് കുമാർ, അലി ഉസ്മാൻ,അഷ്റഫ് ബഷീർ, അനഗ് തൃശൂർ എന്നിവർ നേതൃത്വം നൽകി.
യോഗത്തിൽ കൺവീനർ മനോജ് റോയ് സ്വാഗതവും അരുൺ തങ്കപ്പൻ നന്ദിയും രേഖപെടുത്തി.
-