കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ കുവൈത്ത് ഔക്കാഫ് മത കാര്യ വകുപ്പിന്റെ അനുമതിയോടെ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് പിൻവശത്തെ പാർക്കിൽ നടക്കും. മൗലവി അബ്ദുന്നാസർ മുട്ടിൽ നേതൃത്വം നൽകും.

മംഗഫ് ബ്ലോക്ക് 4 ലെ മസ്ജിദ് ഫാത്വിമ അജ്മിയിൽ ഹാഫിള് മുബശ്ശിറും മഹ്ബൂല ഓൾഡ് എൻ.എസ്.സി ക്യാമ്പ് മസ്ജിദിൽ മുർഷിദ് അരീക്കാടും സാൽമിയ മസ്ജിദ് അൽ വുഹൈബിൽ ഷാനിബ് പേരാമ്പ്രയും നേതൃത്വം നൽകും. നമസ്‌കാര സമയം 5.43 നാണ്. സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 97827920, 99776124 ബന്ധപ്പെടുക