കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി ഇന്ന് നാട്ടിലേക്ക് പോകുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റ (AJPAK) എക്‌സിക്യൂട്ടീവ് മെമ്പറും സ്പോർട്സ് വിങ്ങിന്റെ കോഡിനേറ്ററുമായ അനൈ കുമാറിനും കുടുംബത്തിനും യാത്രയയപ്പ് നല്കി.

അജ്പക് എക്‌സിക്യൂട്ടീവ് മീറ്റിംഗുകളിലും ടൂർണമെന്റ്കളിലും നിറസാന്നിധ്യമായിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ട് പെട്ടന്നുതന്നെ മറ്റുള്ളവരുടെ ഹൃദയം കീഴടക്കിയിരുന്ന വ്യക്തിത്വം ആയിരുന്നു. ദീർഘവീക്ഷണവും സുതാര്യമായ നിലപാടും ആരുടെയും സ്‌നേഹം കവരുന്ന ഇടപെടലുകളും ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ല.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന് നികത്താൻ ആകാത്ത ഒരു വലിയ നഷ്ടമാണ് അനൈയുടെ തിരിച്ചു പൊക്കിലൂടെ ഉണ്ടാകുന്നത്. അജ്പകിന്റ നാട്ടിലെ പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകൾ അനൈ കുമാറിന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്നും ഉണ്ടാകും എന്ന് ഉറപ്പ് ഞങ്ങൾക്കുണ്ട്.

യാത്ര അയപ്പിനോട് അംബന്ധിച്ചു നടന്ന യോഗത്തിൽ അജ്പാക് പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ സംഘടനയുടെ മൊമെന്റോ കൈമാറി.

രക്ഷധികാരി ബാബു പനമ്പള്ളി, ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്‌സ് ചമ്പക്കുളം , പ്രോഗ്രാം കൺവീനർ അനിൽ വള്ളികുന്നം , അഡൈ്വസറി ബോർഡ് ചെയർമാന്മാരായ മാത്യൂ ചെന്നിത്തല , ബിനോയ് ചന്ദ്രൻ , അഡൈ്വസറി ബോർഡ് അംഗങ്ങൾ ആയ കൊച്ചുമോൻ പള്ളിക്കൽ , A I കുര്യൻ , ബാബു തലവടി, വനിതാ വേദി വൈസ് ചെയർപേഴ്‌സൺ സാറാമ്മ ജോൺസ് , ഇഫ്താർ പ്രോഗ്രാം കമ്മിറ്റി കോൺവീനർ ഷംസു താമരക്കുളം , St. ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവക വികാരി Rev. Dr. ബിജു പാറക്കൽ, ദാർ അൽ സഹ പോളിക്ലിനിക് ബിസിനസ് മാനേജർ നിതിൻ മേനോൻ , മാധ്യമ പ്രവർത്തകനും, എഴുത്തുകാരനും അയ ഫറൂക്ക് ഹമദാനി എന്നിവർ സന്നിഹിതർ ആയിരുന്നു.