ബ്രദറൻ അസംബ്ലി കുവൈറ്റ് ഒരുക്കുന്ന സംഗീത സന്ധ്യ വ്യാഴം വൈകുന്നേരം 7.30 ന് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലെ കെ.റ്റി.എം. സി.സി. ഹാളിൽ ക്രൈസ്തവ ഗാനശാഖയിലെ

അനുഗ്രഹീത ഗായകൻ ഫിലിപ്പ് കെ ആൻഡ്രൂസ് നയിക്കുന്ന ഗാന ശുശ്രൂഷയും ഇവാ : ജെയിംസ് എം തോമസിന്റെ നേത്രത്വത്തിൽ വചന ശുശ്രൂഷയും നടത്തപ്പെടുന്നു.

അനുഗ്രഹ പൂർണ്ണമായ ഗാനശുശ്രൂഷയിലേക്ക് ഏവരും കടന്നുവരണമെന്ന്
ബിജു ജോർജ് ഫിലിപ്പ്, അനിൽ ടോം, തോമസ് കെ ജോർജ് എന്നിവർ സംയുക്തമായി പ്രസ്താവനയിലൂടെ അറിയിച്ചു.