സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ പുതിയ വികാരിയായി ചുമതല ഏൽക്കുന്ന റവ. സിബി പി. ജെ. ക്ക് ഇടവക ഭാരവാഹികളുടെ നേതൃത്വത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. ഇടവക വൈസ് പ്രസിഡന്റ് കുരുവിള ചെറിയാൻ , സെക്രട്ടറി റെജു ഡാനിയേൽ ജോൺ , ട്രെഷറാർ ബിജൂ സാമുവേൽ , ജീസ് ജോർജ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി .