കുവൈത്ത് സിറ്റി : "ലക്ഷ്യബോധമുള്ള കുടുംബം, ധർമ്മ നിഷ്ടയുള്ള സമൂഹം" എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ നാലുമാസക്കാലം നീണ്ടു നിൽക്കുന്ന സന്ദേശ പ്രചാരണ ക്യാമ്പയിൻ നടത്തും. മെയ് മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന സന്ദേശ പ്രചാരണത്തിൽ ശാഖ സമ്മേളനങ്ങൾ, ഗൃഹ സന്ദർശനം, കലാ-സാസ്‌കാരിക മത്സരങ്ങൾ, ശിൽപശാല തുടങ്ങി വിവിധ പരിപാടികൾ നടത്തും. ശാഖ പരിധിയിൽ പ്രത്യേക സ്വാഗത സംഘ കമ്മിറ്റികൾ രൂപീകരിച്ച് പ്രചാരണങ്ങൾക്ക് ആരംഭം കുറിക്കും.

കേന്ദ്ര എക്‌സ്‌ക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, സിദ്ധീഖ് മദനി, അനസ് മുഹമ്മദ്, അയ്യൂബ് ഖാൻ മാങ്കാവ് എന്നിവർ സംസാരിച്ചു.