കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാജു സ്റ്റീഫന് ലാൽ കെയേഴ്സ് യാത്രയയപ്പ് നൽകി. യോഗത്തിന് പ്രസിഡണ്ട് ഷിബിൻ ലാൽ അധ്യക്ഷത വഹിച്ചു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആശംസകൾ നേർന്നു സംസാരിച്ചു . ജോസഫ് സെബാസ്റ്റ്യൻ , അനീഷ് നായർ, രാജേഷ് ആർ,ജെ,ജേക്കബ് തമ്പി, രാധാ ടി. നായർ, ലെനിൻ ഗോപാൽ, ബെൻസി കെ ബേബി , ജോർലി ജോസ് , പ്രമോദ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

സാജു സ്റ്റീഫൻ മറുപടി പ്രസംഗം നടത്തി . ഭാരവാഹികളോടും എല്ലാ അംഗങ്ങളോടും നന്ദി അറിയിച്ചു. ക്ലബ്ബിന്റെ ഉപഹാരം ഭാരവാഹികൾ കൈമാറി. 2020 മുതൽ ലാൽ കെയേഴ്സ് മീഡിയ കൺവീനർ, പി ആർ ഓഎന്നി നിലകളിൽ സാജു സ്റ്റീഫൻ പ്രവർത്തിച്ചിരുന്നു.