ബോവിക്കാനം: മദ്രസ കഴിഞ്ഞ് പോവുകയായിരുന്ന 14-കാരിക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ചെങ്കള വി.കെ. പാറയിലെ അജിത്ത് കുമാറിനെ (35) ആണ് ആദൂര്‍ എസ്.ഐ. അനുരൂപും സംഘവും അറസ്റ്റ് ചെയ്തത്. 15-ന് മുളിയാറിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനിയുടെ അടുത്ത് സ്‌കൂട്ടര്‍ നിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. വീട്ടുകാരോട് പെണ്‍കുട്ടി വിവരം പറഞ്ഞു. വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പോലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. നൂറോളം സി.സി.ടി.വി. പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.