തിരുവനന്തപുരം: മര്യനാട് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അര്‍ത്തിയില്‍ പുരയിടം പത്രോസ് (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം. പുതുക്കുറിച്ചി സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. ഒരാഴ്ചയിക്കിടെ മൂന്നാമത്തെ അപകട മരണമാണിത്.

ആറംഗ സംഘമാണ് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ശക്തമായ തിരയടിയില്‍ വള്ളം മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട എല്ലാവരും നീന്തിക്കയറി. വീഴ്ചയില്‍ വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്രോസിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.