പീരുമേട്: അര്‍ദ്ധരാത്രിയില്‍ പിസ്റ്റള്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി. പെരുവന്താനം പൊലീസ് സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസറുടെ കയ്യിലിരുന്ന തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടിയുതിര്‍ന്നത്. തുടര്‍ന്ന് പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണു സംഭവം. ആയുധം ഉപയോഗിക്കുന്നതില്‍ അശ്രദ്ധ വരുത്തിയതിനു സിപിഒ മൊളൈസ് മൈക്കിളിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു. പിസ്റ്റള്‍ വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു എന്നാണു സൂചന. പൊലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയുണ്ട തുളഞ്ഞു കയറിയത്.