കൊച്ചി: പി എസ് സി കോഴ തട്ടിപ്പില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിഎടുക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തര്‍ക്കു നേരെ പോലീസ് സംഘര്‍ഷ ഭരിതമായ സാഹചര്യം ഉണ്ടാക്കുകയും പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെഎസ് ഷൈജു ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാന്‍ നടത്തിയ പുറത്താക്കല്‍ 'പൊറോട്ടു നാടകം' അവസാനിപ്പിക്കണം എന്നും മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണം എന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം കൂട്ടി ചേര്‍ത്തു.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേശ്, ജില്ലാ ജനറല്‍ സെക്രട്ടറി കണ്ണന്‍ തുരുത്ത്, അനുരൂപ് വരാപ്പുഴ , ജില്ല ജില്ലാ വൈസ് പ്രസിഡന്റ് ഗോപു പരമശിവന്‍, ജില്ലാ സെക്രട്ടറി സന്ദീപ് നന്ദനം, അനന്തു സജീവന്‍, ജില്ലാ ട്രഷറര്‍ വിഷ്ണു പ്രസാദ്, വിവേക് വരാപ്പുഴ വിഷ്ണു പദ്മകുമാര്‍,അഖില്‍ കെ എ, വിനുപ് ചന്ദ്രന്‍, അമ്പാടി പെരുമ്പാവൂര്‍ ഹരിലാല്‍ , വിഷ്ണു എസ് ജി ബിബിന്‍ രാജ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.