ചെന്നൈ: മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി തമിഴ്നാട് ഘടകം സംസ്ഥാന അധ്യക്ഷനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറും അഭിഭാഷകനുമായ കെ.ആംസ്‌ട്രോങിനെ ചെന്നൈയിലെ വീടിന് അടുത്ത് വച്ച് സംഘടിച്ചെത്തിയ ആറ് പേരാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ തമിഴ്നാട് പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.