പാരിസ്: റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പഴ്‌സന്‍ നിത അംബാനിയെ വീണ്ടും രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അംഗമായി തിരഞ്ഞെടുത്തിരുന്നു. 2016 റിയോ ഒളിംപിക്‌സിലാണ് നിത അംബാനി ആദ്യമായി ഐഒസിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കമ്മിറ്റിയില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു അവര്‍.

ഇന്നലെ നടന്ന യോഗത്തില്‍ എതിരില്ലാതെയാണ് നിത തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യാന്തര കായികവേദിയില്‍ ഇന്ത്യയ്ക്കു ലഭിക്കുന്ന അംഗീകാരമാണിതെന്നും കായികമേഖലയുടെ വളര്‍ച്ചയ്ക്കായി പരിശ്രമിക്കുമെന്നും നിത അംബാനി പറഞ്ഞു.

അതേ സമയം 142-ാമത് ഐഒസി സെഷനില്‍, ഇന്ത്യയില്‍ നിന്നുള്ള ഐഒസി അംഗമായി 100% വോട്ടുകള്‍ നേടിയാണ് അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയായ നിതാ അംബാനി പാരിസിലെത്തിയപ്പോള്‍ ചിലരെങ്കിലും അവരുടെ വസ്ത്രത്തെ ശ്രദ്ധിച്ചിരിക്കാം. 'ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍' ലുക്കില്‍ എത്തിയ നിത അംബാനിയുടെ വസ്ത്രത്തിന്റെ വില അറിയാമോ?

അന്താരാഷ്ട്ര വേദിയില്‍ ചാനല്‍ ട്വീഡ് ബ്ലേസര്‍ ധരിച്ചാണ് നിത എത്തിയത്. ചാനലിന്റെ സിഗ്‌നേച്ചര്‍ ചെയിന്‍-ലിങ്ക് ഡിസൈന്‍ ആണ് ബ്ലേസറില്‍ ഉപയോഗിച്ചിരിക്കുന്നത്. ചാനല്‍ ബ്ലേസറിന്റെ വില വരുന്നത് 6,891 ദിര്‍ഹമാണ്. അതായത്, 1.57 ലക്ഷം ഇന്ത്യന്‍ രൂപ.

നിത അംബാനി ആദ്യമായി ഐഒസിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് 2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സിലാണ്. ഇന്ത്യയുടെ പ്രതിനിധിയായി എത്തുന്ന ആദ്യ വനിത എന്ന നിലയില്‍ നിത അംബാനി ശ്രദ്ധ നേടിയിരുന്നു. കായികരംഗത്തെ ഇന്ത്യയുടെ സമീപകാല വളര്‍ച്ചയില്‍ റിലയന്‍സ് ഫൗണ്ടേഷന്റെ പങ്ക് വളരെ വലുതാണ്.

എല്ലാ തട്ടിലുള്ളവര്‍ക്കും പ്രാധാന്യം നല്‍കി, ഒപ്പം താഴെത്തട്ടിലുള്ള വിഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കിയാണ് പ്രവര്‍ത്തനം. അതിനാല്‍ തന്നെ എല്ലാ തലങ്ങളിലുമുള്ള 2.9 ദശലക്ഷം കുട്ടികളിലേക്കും യുവജനങ്ങളിലേക്കുമാണ് ഇതിന്റെ ഗുണങ്ങള്‍ എത്തി.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ തുടര്‍ച്ചയായി പാരിസ് ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് ചരിത്രത്തിലാദ്യമായി ഇന്ത്യ ഹൗസും റിലയന്‍സ് തുറക്കുന്നുണ്ട്.