ന്യൂഡൽഹി : ഡൽഹിയിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി യൂണിവേഴ്സിറ്റി രണ്ടാം വർഷ വിദ്യാർത്ഥിനി നന്ദനയാണ് മരിച്ചത്.

കേരള മുസ്ലിം കൾച്ചറൽ സെന്ററിന്റെ ഹോസ്റ്റലിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.