പത്തനംതിട്ട: പത്തനംതിട്ടയില്‍ മുന്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. സി.പി.എം മുന്‍ ഏനാത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്ന അരുണ്‍ കിഴക്കുംപുറമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. എസ്.എഫ്.ഐയിലൂടെ പ്രവര്‍ത്തനം തുടങ്ങി പാര്‍ട്ടിയിലെ നിരവധി ചുമതല വഹിച്ചിട്ടുള്ള വ്യക്തിയാണ് അരുണ്‍.

ഇന്ന് അടൂരില്‍ നടന്ന പരിപാടിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് ഇദ്ദേ?ഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ജില്ലാ അധ്യക്ഷനും ?ബി.ജെ.പിയിലെ മറ്റ് നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ബി.ജെ.പിയില്‍ നിന്ന് 62 പേര്‍ സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണിപ്പോള്‍ പാര്‍ട്ടിയിലെ അം?ഗം ബി.ജെ.പിയില്‍ ചേര്‍ന്നത്.