മക്ക: സ്വകാര്യ ഗ്രുപ്പിൽ ഉംറക്ക് വന്ന മുഴപ്പിലങ്ങാലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപം ഫൗസിയ മൻസിലിൽ താമസിക്കുന്ന (റിട്ടയേർഡ് ടെലികോം എഞ്ചിനീയർ) സയ്യിദ് മുഹമ്മദ് കോയ തങ്ങൾ എന്ന SMK തങ്ങൾ (76) മരണപ്പെട്ടു.

അസുഖത്തെ തുടർന്ന് മക്ക സൗദി ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് വിയോഗം.ഭാര്യ : പരപ്പനങ്ങാടി സ്വദേശിനിയായ സുലൈഖാ ബീവി അവരോടൊപ്പം ഉംറക്ക് കൂടെയുണ്ടായിരുന്നു.മക്കൾ: ഹബീബ് കോയ തങ്ങൾ,(അക്‌ബർ ട്രാവൽസ്) അമീൻ തങ്ങൾ, (സൗദി) പരേതനായ മുഹ്‌സിൻ തങ്ങൾ, ഷമീo തങ്ങൾ, (ബോംബെ) ഫൗസിയ ബീവി, കബീർ തങ്ങൾ.

മരുമക്കൾ: റൈഹാനത്ത് ബീവി, (കരുവൻ തുരുത്തി)
റുക്‌സാന ബീവി, (കാരക്കാട്)
ഷദീദ ബീവി,(കുറ്റ്യാടി)
സയ്യിദ് മുഹമ്മദ് ബുഖാരി,(ഷാർജ)
സഹോദരങ്ങൾ: മർഹൂം ഉമ്മുൽഖൈറ ബീവി,
മർഹൂം ഹബീബ് കോയ തങ്ങൾ,(മാഹി)
സൈനുൽ ആബിദീൻ തങ്ങൾ,(മുഴപ്പിലങ്ങാട്)
മുസ്തഫ തങ്ങൾ, (കതിരൂർ)
ഡോക്ടർ സയ്യിദ് ഹാഷിം തങ്ങൾ, (കണ്ണൂർ)
ഫസൽ തങ്ങൾ, (ദുബൈ)
ഇബ്രാഹിം പൂകോയ തങ്ങൾ, (ഓടത്തിൽ പള്ളി) സൈനബ ബീവി, (മമ്പുറം) ശറഫുദ്ദീൻ തങ്ങൾ, (മെട്റോ)മക്ക ICF വെൽഫയർ ടീമിന് കീഴിൽ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തീകരിച് മൃതദേഹം മക്കയിൽ മറവ് ചെയ്തു.മക്ക ICF ഭാരവാഹികളും, മകൻ അമീൻ തങ്ങൾ, സഹോദരൻ ഫസൽ തങ്ങൾ അടക്കം ഒട്ടേറെ പേർ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.