റിയാദ്: റിയാദ് 50 ഫ്രൂട്‌സ് കെഎംസിസി കമ്മിറ്റി സി. എച്ച് സെന്ററിന് വേണ്ടി റമദാനിൽ സ്വരൂപിച്ച ഫണ്ട് കൈമാറി. മങ്കട സി. എച്ച് സെന്റിൽ വെച്ച് നടന്ന ചടങ്ങിൽ സി. എച്ച് സെന്റർ പ്രസിഡണ്ട് കൂടിയായ കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾക്ക് കെഎംസിസിഭാരവാഹികളായ അബൂബക്കർ സി. കെ പാറ, നസീർ വാഴക്കാട്ടിരി, സൽമാൻ ഫാരിസ് വെള്ളില എന്നിവർ ചേർന്ന് കൈമാറി.

ചടങ്ങിൽ മങ്കട സി. എച്ച് സെന്റർ സെക്രട്ടറി അഡ്വ. കുഞ്ഞാലി, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഡ്വ. അനീർ ബാബു എന്നിവർക്ക് പുറമെ പ്രവാസി ലീഗ്, മുസ്ലിം ലീഗ് നേതാക്കളും പങ്കെടുത്തു.

റിയാദിലെ പ്രമുഖ ജ്യൂസ് കമ്പനിയായ 50 ഫ്രൂട്‌സിലെ കെഎംസിസി മെമ്പർമാരുടെ കൂട്ടായ്മയാണ് 50 ഫ്രൂട്‌സ് കെഎംസിസി കമ്മിറ്റി. എല്ലാ വർഷവും സി. എച്ച് സെന്ററിന് സാമ്പത്തിക സഹായം നൽകുന്നതോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള പാവപ്പെട്ട രോഗികൾക്ക് ചികിത്സ സഹായം നൽകാറുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫോട്ടോ: റിയാദ് 50 ഫ്രൂട്‌സ് കെഎംസിസി കമ്മിറ്റിയുടെ മങ്കട സി. എച്ച് സെന്ററിനുള്ള ഫണ്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ക്ക് കൈമാറുന്നു