സൗദി അറേബ്യയിലെ മക്കയിൽ കോൺഗ്രസ് പ്രവാസി സംഘടനയായ oicc യ്ക്ക് സാമാന്തരമായി കമ്മറ്റി ഉണ്ടാക്കിയ ആളെ oicc യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി .ഷാനിയാസ് കുന്നിക്കോടിനെ ആണ് ഒ ഐ സി സി യിൽ നിന്ന് പുറത്താക്കിയത് .

കഴിഞ്ഞ 12 വർഷമായി മക്ക കമ്മറ്റിയുടെ പ്രെഡിഡന്റ് ആയി ഇരുന്ന വ്യക്തിയാണ് ഇദ്ദേഹം. സംഘടന തിരഞ്ഞെടുപ്പിൽ 6 വർഷത്തിൽ കൂടുതൽ ഒരേ സ്ഥാനത്തു ഇരുന്ന ആളുകൾ മാറി പുതിയ നേതൃത്വം വരണം എന്നാ കെ പി സി സി സർക്കുലർ അംഗീകരിക്കില്ല എന്ന് വെല്ലു വിളിച്ചു അദ്ദേഹത്തിന് തന്നെ പ്രസിഡന്റ് ആകണം എന്ന് പറഞ്ഞതിനെ കഴിഞ്ഞ ഭരണ സമിതിയിലെ ഭൂരിപക്ഷം ആളുകളും എതിർത്തതിനെ തുടർന്ന് ഒഐസിസി മക്ക സെൻട്രൽ കമ്മറ്റി എന്ന പേരിൽ വിമത സംഘടന ഉണ്ടാക്കിപ്രവർത്തിച്ചതിനാണ് ഷാനിയാസ് കുന്നിക്കോടിനെ ഒ ഐ സി സി യിൽ നിന്ന് പുറത്താക്കിയത്.

പല തവണ വിമത സംഘടന പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടിട്ടും ഷാനിയാസ് അത് നിരസിച്ചിരുന്നു. ഉംറ നിർവഹിക്കാൻ എത്തിയ, കോഴിക്കോട് നിന്നുള്ള ഒരു കെപിസിസി വർക്കിങ് പ്രസിഡന്റിന്റെ ഭാര്യയെ സ്വാധീനിച്ചു നടപടി ഒഴിവാക്കാൻ വിമത വിഭാഗം ശ്രമം നടത്തുന്നുണ്ട്.