ജിദ്ദ: കേരള മുസ്ലിം ജമാഅത് എറണാകുളം ജില്ലാ പ്രസിഡറ്റും, ജാമിഅഃ അശ്അരിയ്യ ജനറൽ സെക്രട്ടറിയുമായ വി.എച്ച്. അലി ദാരിമിയുടെയും എസ്.വൈ.എസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ സഖാഫിയുടെയും നേതൃത്വത്തിൽ ജിദ്ദ വിമാനത്താവളത്തിൽ എത്തിയ എറണാകുളം ജാമിഅ അശ്അരിയ്യ ഹജ്ജ് ഗ്രൂപ്പിന് ICF - RSC വളണ്ടിയർമാരും, ജാമിഅഃ അശ്അരിയ്യ ജിദ്ദ കമ്മിറ്റി അംഗങ്ങളും ചേർന്ന് സ്വീകരണം നൽകി.

ബഷീർ എറണാകുളം, അബ്ദുൽ കലാം സഖാഫി, അബ്ദുൽ ജബ്ബാർ, ഉബൈദ് പെരുമ്പാവൂർ, സിദ്ദിഖ് ആലപ്പുഴ, സുഹൈർ, സിദ്ദീഖ് വലിയപറമ്പ്, യഹിയ മഞ്ഞപ്പറ്റ, ആദം ആനമങ്ങാട്, ഹനീഫ അൽ അബീർ എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.