സൗദി, ഹഫർ അൽ ബത്തീൻ ഒ.ഐ.സിസി കമ്മറ്റി വർണ്ണാഭമായ പരിപാടികളോടെ ഈദ് ആഘോഷം സംഘടിപ്പിച്ചു.

ഈദ് നൈറ്റ് 2024 എന്ന പരിപാടിയിൽ കുടുംബസംഗമവും ഹഫർ അൽ ബത്തിനിലെ പ്രശസ്ത കലാകാരന്മാരെ അണിനിരത്തികൊണ്ടുള്ള ഗാനമേളയും. കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക മത്സരങ്ങളും നടന്നു.

വിജയികൾക്ക് ഒഐസിസി ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.