ന്യൂയോർക്ക് : പറഞ്ഞാലും തീരാത്ത ഒരു കഥയുടെ പേരാണ് ക്രിസ്മസ്, അത് ഒരു ദിനമല്ല ഒരു ജീവിതശൈലിയുടെ ജനനമാണ്, മാപ്പ് ആഘോഷമാക്കാനുള്ള ക്ഷണമാണ് ക്രിസ്മസ്. പുൽത്തൊട്ടിലിലൂടെ ജീവിക്കുവാൻ വളരെക്കുറച്ചു കാര്യങ്ങൾ മാത്രം മതിയെന്നുള്ളതിന്റെ തിരിച്ചറിവാണ് ക്രിസ്മസ് നൽകുന്നത്. ന്യൂ യോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് പുതുവത്സര ആഘോഷത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി മാസം പതിമൂന്നാം തീയതി ശനിയാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിക്ക് ക്യുൻസിലുള്ള സെന്റ്. ജോൺസ് മാർത്തോമ്മ പള്ളിയിൽ വെച്ചു നടന്ന യോഗത്തിൽ പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മൻ അധ്യക്ഷത വഹിച്ചു.

തുടർന്ന് നടന്ന ക്രിസ്മസ് കാരോളിൽ എക്യൂമെനിക്കൽ ഫെഡറേഷനിലെ അംഗങ്ങളായ മിക്ക ഇടവകളും പങ്കെടുത്തു. എക്യൂമെനിക്കൽ കൊയറിനോടൊപ്പം കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്ൾസ് ചർച്ചസ് കൊയർ, സെന്റ്. ജോൺസ് മാർത്തോമ്മാ ചർച് , എപ്പിഫനി മാർത്തോമ്മാ ചർച്, ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ചർച്, സി എസ് ഐ ജൂബിലി മെമോറിയൽ ചർച്, ന്യൂ യോർക്ക് വോയ്സ് സ് ഫോർ ക്രൈസ്റ്റ് എന്നീ ഗായകസംഘങ്ങൾ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു.

വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ. ഷാജി കൊച്ചുമ്മൻ, റവ. ഫാ. ജോൺ തോമസ് , റവ. ജോൺസൻ ശാമുവേൽ, റവ. സാം എൻ. ജോഷ്വാ, റവ. ജെസ് എം ജോർജ് എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് റോയ് സി. തോമസ് സ്വാഗതവും സെക്രട്ടറി ഡോൺ തോമസ് കൃതജ്ഞതയും പ്രകാശിപ്പിച്ചു. മനോജ് മത്തായി പ്രോഗ്രാം കൺവീനറായിരുന്നു. എയ്ഞ്ചൽ ജോസഫ്, ശ്രേയ