ഗാർലണ്ട് : ഡാളസ് ഫോർത്ത് വേ ാർ ത്ത് ഐക്യവേദിയായ സിറ്റി വൈഡ് ഫെലോഷിപ്പിന്റെ ഈ വഷത്തെ പ്രഥമ സമ്മേളനം ഗാർലണ്ട് കംഫർട്ട് ചർച്ചിൽ നടന്നു. കൺവീനർ പാസ്റ്റർ മാത്യു ശാമുവേലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പാസ്റ്റർ മാത്യു വർഗ്ഗീസ് അദ്ധ്യഷത വഹിച്ചു. പ്രാരംഭ പ്രാത്ഥനയോടെ ആരംഭിച്ച യോഗത്തിൽ കംഫർട്ട് സഭാ വിശ്വാസികൾ ഗാന ശൂ ശ്രൂഷയ്ക്ക് നേതൃത്വം നൽകി. അദ്ധ്യഷന്റെ ആമുഖ പ്രസംഗത്തിന്‌ശേഷം പാസ്റ്റർ ഫ്രാൻസിസ് സേവ്യർ സ്വാഗത പ്രസംഗം നിർവ്വഹിച്ചു.

സങ്കീർത്തനം വായനയും സങ്കീർത്തനത്തിൽ നിന്നുള്ള ദൈവീക സന്ദേശവും പാസ്റ്റർ തോമസ് മുല്ലക്കൽ ശ്രോതാക്കളെ ഉദ്‌ബോധിപ്പിച്ചു. മദ്ധ്യസ്തത പ്രാർത്ഥനയ്ക്ക് പാസ്റ്റർ എം.സി. ഏബ്രഹാം നേതൃത്വം നൽകി. പാസ്റ്റർ എം. ജോൺസൺ ആയിരുന്നു ഈ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയത്. നശിച്ചു പോകുന്ന യുവാക്കളെ സന്മാർഗ്ഗിക പാതയിൽ നയിക്കുവാനുള്ള ഉത്തരവാദിത്വം ഇവിടെ സന്നിധരായിരിക്കുന്ന നിങ്ങളിൽ നിഷിപ്തമാണെന്ന യാഥാർത്ഥ്യം ആരും വിസ്മരിച്ചു കളയരുതെന്ന് പാസ്റ്റർ ജോൺസൻ തന്റെ പ്രസംഗത്തിൽ പ്രത്യേകം ശ്രോതാക്കളെ ഓർമ്മിപ്പിച്ചു. പാസ്റ്റർ ജോൺസൺ /സക്കറിയുടെ പ്രാർത്ഥന ആശീർവാദത്തോടെ യോഗം സമാപിച്ചു.

ഡാളസ് പട്ടണത്തിലെ നാല്പതിലധികം സഭകളിൽ നിന്നുള്ള സഭാ ശുശ്രുഷകരും വിശ്വാസികളും ഈ സമ്മേളനത്തിൽ പങ്കെടുത്തു.തിങ്കൾ മുതൽ ബുധൻവരെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപത് മണി മുതൽ പത്ത് മണിവരെ ആത്മീയ സന്ദേശങളും പ്രാത്ഥനയും ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ
ഡയൽ ചെയ്യുക: 214 666 6221.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: കൺവീനർ പാസ്റ്റർ മാത്യു ശമൂവേൽ : 469 258 8118.
ടീം അംഗങ്ങൾ: പാസ്റ്റർ ഫ്രാൻസിസ് സേവിയർ: 682 408 0041
പാസ്റ്റർ മാത്യൂ വർഗ്ഗീസ്: 214 505 3682
പാസ്റ്റർ: എം.സി. ഏബ്രഹാം: 469 473 822