ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിന്റെ (ഐഎപിസി) നാഷണൽ കമ്മറ്റിയെ പ്രഖ്യാപിച്ചു. ജേർണലിസം-ബിസിനസ് പശ്ചാത്തലമുള്ള ആസാദ് ജയൻ ആണ് നാഷണൽ പ്രസിഡന്റ്. എഴുത്തുകാരനായ ജെയിംസ് കുരീക്കാട്ടിൽ ആണ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്. ഐ ടി വിദഗ്ധരായ ഷാൻ ജെസ്റ്റസ് ജനറൽ സെക്രട്ടറിയും സണ്ണി ജോർജാണ് ട്രെഷററുമാണ്.

വൈസ് പ്രസിഡന്റ്മാരായി സുനിൽ മഞ്ഞിനക്കര (ന്യുയോർക്ക് ചാപ്റ്റർ), ഷിബി റോയ് (ഹൂസ്റ്റൺ ചാപ്റ്റർ), പട്രീഷ്യ ഉമാശങ്കർ (ഡാളസ് ചാപ്റ്റർ), ടോസിൻ എബ്രഹാം (ന്യു യോർക്ക് ചാപ്റ്റർ) എന്നിവരെയും സെക്രട്ടറിമാരായി പ്രൊഫ.ജോയ് പള്ളാട്ടുമഠം (ഡാളസ് ചാപ്റ്റർ), നിഷ ജൂഡ് (ന്യുയോർക്ക് ചാപ്റ്റർ), ചാക്കോ ജെയിംസ് (ഹൂസ്റ്റൺ ചാപ്റ്റർ), തൃശൂർ ജേക്കബ് (ന്യു യോർക്ക് ചാപ്റ്റർ) എന്നിവരെ തിരഞ്ഞെടുത്തു. ജോമോൻ ജോയിയെ(കണക്ടിക്കട്ട് ചാപ്റ്റർ) ജോയിന്റ് ട്രഷറർ ആയും തിരഞ്ഞെടുത്തു. മിലി ഫിലിപ്പിനെ (ഫിലാഡൽഫിയ ചാപ്റ്റർ) അമേരിക്കയുടെ ദേശീയ കോ-ഓർഡിനേറ്ററായും, നോബിൾ അഗസ്റ്റിനെ (ആൽബെർട്ട ചാപ്റ്റർ) കാനഡയുടെ ദേശീയ കോ-ഓർഡിനേറ്റർ ആയും തിരഞ്ഞെടുത്തു. ജിജി കുര്യൻ (ന്യു യോർക്ക് ചാപ്റ്റർ) റിജേഷ് പീറ്റർ (എഡ്മിന്റൻ ചാപ്റ്റർ) എന്നിവരാണ് വാർത്ത വിതരണത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുക. മുൻ പ്രസിഡന്റ് ആഷ്മിത യോഗിരാജ് എക്‌സ് ഓഫിസിയോയാണ്.

2006ൽ മനോരമ ന്യൂസിൽ ട്രെയിനി റിപ്പോർട്ടറായി ടിവി ജേർണലിസം ആരംഭിച്ച ആസാദ് ജയൻ 6 വർഷം മനോരമ ന്യൂസിൽ തിരുവനന്തപുരം, ഡൽഹി എന്നീ ബ്യുറോകളിൽ റിപ്പോർട്ടറായും, മെയിൻ ഡെസ്‌കിൽ പ്രൊഡ്യൂസറും ആയി സേവനം അനുഷ്ടിച്ചു. സുപ്രീം കോടതി വാർത്തകൾ, വലതു രാഷ്ട്രീയം, സിനിമ എന്നീ ബീറ്റുകൾ ആയിരുന്നു പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. ധാരാളം ഹ്യൂമൻ ഇന്ററെസ്‌റ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം, നിരവധി പ്രമുഖരെയും ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷൻ ലൈവ് ഷോകളും, ഡോക്യൂമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കാനഡയിലെ ഇന്ത്യൻ മാധ്യമങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള എം.സി. ന്യൂസിന്റെ ഡയറക്റ്ററും, കാൻ മലയാളി പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫുമാണ്. മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് ബിരുദവും, മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷനിൽ അഡ്വാൻസ് ഡിപ്ലോമയും കരസ്ഥാമാക്കിയിട്ടുണ്ട്.

ഷാൻ ജസ്റ്റസ് നിലവിൽ ടെക്‌സസിലെ സാൻ അന്റോണിയോയിൽ ഹെൽത്ത് ആൻഡ് വെൽനസ്/ഫാർമസി ഇൻഫർമേഷൻ ടെക്‌നോളജി ടീമിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് മാനേജരായി ജോലി ചെയ്യുന്നു. കൂടാതെ ക്രിയേറ്റീവ് റൈറ്റർ എന്ന നിലയിലും പ്രശസ്തനാണ്. ഡിജിറ്റൽ ടെക്നോളജിക്കാണ് ഷാൻ എപ്പോഴും മുൻഗണന നൽകുന്നത്. വാർത്താ മാധ്യമ രംഗത്ത് ഒരു പതിറ്റാണ്ടോളം പ്രവർത്തി പരിചയം ഉള്ള വ്യക്തിയാണ് ഷാൻ ജെസ്റ്റസ്.

എഴുത്തുകാരൻ എന്ന നിലയിൽ ഏറെ പ്രശസ്താനാണ് ശ്രീ ജെയിംസ് കുരീക്കാട്ടിൽ. ഐഎപിസിയുടെ വൈസ് പ്രസിഡന്റ് എന്ന സ്ഥാനത്തു മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ അറിയപ്പെടുന്ന ജെയിംസ് കുരീക്കാട്ടിൽ, ശാസ്ത്ര സ്വതന്ത്ര ചിന്തകൾക്ക് പ്രാധാന്യം നൽകിയുള്ള ശില്പശാലകളിലും സെമിനാറുകളിലെയും സ്ഥിര സാന്നിധ്യം കൂടെയാണ്.

ഇൻഫർമേഷൻ ടെക്നോളജിയിലും കൺസൾട്ടിങ് സേവനങ്ങളിലും ഇരുപത്തിയഞ്ച് വർഷത്തെ പരിചയസമ്പത്തുള്ള ഐടി പ്രൊഫഷണലാണ് സണ്ണി ജോർജ്ജ്. ടഏഠഇ ഘഘഇ യുടെ പ്രസിഡന്റും സിഇഒയും ഹെഡ്ജ് മീഡിയയുടെ മാനേജരുമായ അദ്ദേഹം, മറ്റ് ഓർഗനൈസേഷനുകൾക്ക് ഐടി കൺസൾട്ടിങ് സേവനങ്ങൾ നൽകുന്നുണ്ട്. ഐടി അസറ്റ് മാനേജ്മെന്റ്, ട്രേഡിങ് ഫ്‌ളോർ ഓപ്പറേഷനുകൾക്കായി ബ്ലൂംബെർഗിന്റെയും റോയിട്ടേഴ്സിന്റെയും തത്സമയ മാർക്കറ്റ് ഡാറ്റ സേവനത്തിന്റെയും മേൽനോട്ടം വഹിച്ചു. ശ്രീ ജോർജ്ജ് മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലന്റിന്റെ ട്രഷററായി നിലവിൽ സേവനമനുഷ്ഠിക്കുന്നു, കൂടാതെ സേലം മാർത്തോമ്മാ ചർച്ച് ഓഫ് ഈസ്റ്റേൺ ലോംഗ് ഐലൻഡ് പോലെയുള്ള സംഘടനകളിൽ സജീവമാണ്. വിവിധ സംഘടനകളുമായി സഹകരിച്ച്, അത്യാധുനിക സാങ്കേതിക വിദ്യയും മീഡിയ സൊല്യൂഷനുകളും നടപ്പിലാക്കുന്നതിലും, സോഷ്യൽ മീഡിയയിലും സ്വാധീനം ചെലുത്തുന്ന വ്യക്തി യുമാണ് ശ്രീ സണ്ണി ജോർജ്.


സുനിൽ മഞ്ഞനിക്കര ഗ്ലോബൽ റിപ്പോർട്ടർ ചാനലിൽ പ്രോഗ്രാം ഇൻ ചീഫായി പ്രവർത്തിക്കുന്നു. ജയ്ഹിന്ദ് ടിവി യുഎസ്എയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന സുനിൽ ഫോട്ടോഗ്രാഫിയിലും വീഡിയോ ഗ്രാഫിയിലും മികവു തെളിയിച്ചിട്ടുണ്ട്. നിരവധി ടിവി പ്രോഗ്രാമുകൾ നിർമ്മിച്ചിട്ടുള്ള അദ്ദേഹം സിറിയൻ ഓർത്തഡോക്‌സ് സഭയുടെ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ദൃശ്യമാധ്യമ സംരംഭത്തിന് തുടക്കം കുറിച്ചതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മലങ്കര അതിഭദ്രാസനത്തിന്റെ 2017 മുതൽ 2019 വരെ പബ്ലിക്ക് റിലേഷൻ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. ജയ്ഹിന്ദ് ടിവിക്കുവേണ്ടി സുനിൽ അമേരിക്കയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ആദ്യമായി റിയാലിറ്റി ഷോ സംഘടിപ്പിച്ചത് ചരിത്രസംഭവമായി. ആയിരക്കണക്കിന് മലയാളികൾ പങ്കെടുത്ത റിയാലിറ്റിഷോ ഇരുന്നൂറ്റിയമ്പതോളം എപ്പിസോഡാണ് സംപ്രേഷണം ചെയ്തത്. നിരവധി ഗായകർക്ക് ഈ പരിപാടിയിലൂടെ തങ്ങളുടെ കഴിവുകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.


ഐഎപിസി ഹൂസ്റ്റൺ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായ ഷിബി റോയ് ആതുര സേവന രംഗത്തും മാധ്യമ രംഗത്തും ഒരു പോലെ മികവ് പ്രകടിപ്പിച്ച വ്യക്തിയാണ്. തന്റെ നഴ്‌സിങ് ജോലിക്കിടയിലും പാഷനായ റേഡിയോ ജോക്കിയുടെ വേഷം അണിയാനും വിജയത്തിലെത്തിക്കാനും ഷിബിക്ക് കഴിഞ്ഞു. മല്ലു കഫേ റേഡിയോയുടെ ഫൗണ്ടറും സി ഇ ഒയും റേഡിയോ പേഴ്സനാലിറ്റിയുമാണ്. റേഡിയോ എന്ന മാധ്യമത്തിലൂടെ നന്മയും സ്‌നേഹവും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഷിബിയെ ശ്രദ്ധേയയാക്കുന്നത്. ശാരീരിക- മാനസിക ആരോഗ്യം പരിപാലിക്കുന്നതിനായുള്ള പരിപാടികളാണ് മല്ലു കഫേ റേഡിയോ മുന്നോട്ട് വെക്കുന്നത്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺന്റെ 2020 - 2021 ലേക്കുള്ള തിരഞ്ഞെടുത്ത വനിതാ പ്രതിനിധിയായ ഷിബി റോയ് അമേരിക്കൻ മലയാളി സംഘടനയായ ഫോമയുടെ വുമൺസ് ഫോറം ചെയർപേഴ്‌സനാണ്.


കമ്പ്യൂട്ടർ എഞ്ചിനീയറിംഗിലും ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗിലും സമ്പന്നമായ പശ്ചാത്തലമുള്ള ബ്രോഡ്കാസ്‌റ് പ്രൊഫഷണലാണ് ശ്രീ ടോസിൻ എബ്രഹാം. 1994-ൽ ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ എന്ന നിലയിലാണ് ടോസിൻ തന്റെ കരിയർ ആരംഭിച്ചത്. 1996 മുതൽ 2002 വരെ ന്യൂയോർക്കിൽ കേരള ടെലിവിഷന്റെ ഡയറക്ടർ, നിർമ്മാതാവ്, ചീഫ് ന്യൂസ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂ യോർക്കിലെ ഒരു മൾട്ടി-ചാനൽ ബ്രോഡ്കാസ്റ്റിങ് കമ്പനിയിലെ ട്രാൻസ്മിഷൻ മാനേജർ എന്ന പദവിയിൽ സേവനമനുഷ്ഠിക്കുന്ന ടോസിൻ, ഒന്നിലധികം ചാനലുകളിലെ ഉള്ളടക്കത്തിന്റെ തടസ്സങ്ങളില്ലാത്ത സംപ്രേഷണത്തുന്നു നേതൃത്വം നൽകുന്നു. എബിസി ന്യൂസിൽ ട്രാൻസ്മിഷൻ എഞ്ചിനീയറായും പിന്നീട് ഫോക്‌സ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറായും ജോലി ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യയുടെയും കഥപറച്ചിലിന്റെയും അതിർവരമ്പുകൾ മറികടക്കാനും, ഏറ്റെടുക്കുന്ന ഓരോ പദവികളിലും മികവ് പുലർത്താനും നൂതനമായ ആശയങ്ങൾ കൊണ്ട് വരാനും എപ്പോഴും പരിശ്രമിക്കുന്ന വ്യക്തിയാണ് ശ്രീ ടോസിൻ എബ്രഹാം

അമേരിക്കയിലെ ഒരു പ്രമുഖ ദിനപ്പത്രത്തിന്റെ ചീഫ് റിപ്പോർട്ടറുടെ പേഴ്സണൽ അസിസ്റ്റന്റ് ആയി ആറ് വർഷം സേവനമനുഷ്ഠിച്ച പരിചയമുള്ള പട്രീഷ്യ ഉമാശങ്കർ ഒരു ഫ്രീലാൻസ് ജേർണലിസ്‌റ് ആണ്. നിലവിൽ ഒരു റേഡിയോ സ്റ്റേഷനിൽ ഫ്രീലാൻസെർ ആയി പ്രവർത്തിക്കുന്ന പട്രീഷ്യ വൈവിധ്യമാർന്ന വിഷയങ്ങൾ ആഴത്തിലും കൃത്യതയിലും ഉൾക്കാഴ്ചകളോടും കൂടി അവതരിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധാലുവാണ്. സംഘടനാ വൈദഗ്ധ്യം, വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധ, എന്നിവ വേഗതയേറിയ ഈ മാധ്യമ ലോകത്ത് എളുപ്പത്തിൽ എളുപ്പത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ പട്രീഷ്യ ഉമാശക്കാരിനെ പ്രാപ്തയാക്കി. കൃത്യവും ചടുലവുമായ റിപ്പോർട്ടിംഗിലൂടെ പ്രേക്ഷകരെ ആകർഷിക്കുകയും മാധ്യമ മേഖലയ്ക്ക് അർത്ഥവത്തായ സംഭാവനകൾ നൽകുന്നതിൽ പട്രീഷ്യ ഉമാശകർ വഹിക്കുന്ന പങ്കു ചെറുതല്ല.

ഐഎപിസി ഡാളസ് ചാപ്റ്ററിന്റെ ഉപദേശക സമിതി അംഗമായ പ്രൊഫ. ജോയ് പള്ളാട്ടുമഠം 2015-2019 കാലയളവിൽ ഈ സംഘടനയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുവോളജിക്കൽ സൊസൈറ്റി ഓഫ് കേരള പ്രസിദ്ധീകരിച്ച പ്രീ-ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള സുവോളജി, ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള അനിമൽ ഡൈവേഴ്സിറ്റി എന്നീ 2 അക്കാദമിക് പുസ്തകങ്ങളുടെ എഡിറ്ററും സഹ-രചയിതാവുമാണ് അദ്ദേഹം. ഇക്കോഫ്രറ്റേണിറ്റിയും കേരള സെന്റർ ഫോർ ക്രിസ്ത്യൻ ഹയർ എജ്യുക്കേഷനും ചേർന്ന് പ്രസിദ്ധീകരിച്ച പരിസ്ഥിതി ദ്വൈമാസിക ആഡഘആഡഘ ന്റെ സഹപത്രാധിപരായിരുന്നു (199098 കാലയളവിൽ). ദി ലാൻഡ് യൂസ് ബോർഡ് ട്രിവാൻഡ്രം, ഫ്രണ്ട്‌സ് ഓഫ് ട്രീസ് കോട്ടയം, ഇക്കോഫ്രറ്റേണിറ്റി എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച ട്രീ ഇന്ത്യ ജേർണലിന്റെ എഡിറ്റോറിയൽ ബോർഡിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. പത്രങ്ങളിലും മാസികകളിലും അദ്ദേഹം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ടെക്സാസിലും മറ്റും മലയാളി കുട്ടികൾക്കായി പ്രവാസി ശ്രേഷ്ഠ മലയാളം ഭാഷാ കോഴ്സ് നടത്തിക്കൊണ്ട് പ്രൊഫ. ജോയ് പള്ളാട്ടുമഠം അമേരിക്കയിൽ തന്റെ സാമൂഹിക സന്നദ്ധത തുടർന്നു. 2019-ൽ, ലോകമെമ്പാടുമുള്ള പ്രവാസി മലയാളി കുട്ടികൾക്കായി സമർപ്പിക്കപ്പെട്ട പ്രവാസി ശ്രേഷ്ഠ മലയാളം പുസ്തകങ്ങളുടെ 2 വാല്യങ്ങൾ അദ്ദേഹം സമാഹരിക്കുകയും രചിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഷിക്കാഗോ സീറോ മലബാർ കാത്തലിക് രൂപതയിലെ പാസ്റ്ററൽ കൗൺസിൽ അംഗമായ അദ്ദേഹം ക്‌നാനായ കാത്തലിക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയിലും (കെസിസിഎൻഎ) കേരള അസോസിയേഷൻ ഓഫ് ഡാളസിലും അംഗമാണ്. നിലവിൽ പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) നോർത്ത് അമേരിക്ക റീജിയണിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.

നോർത്ത് അമേരിക്കൻ മലയാളികൾക്കിടയിൽ ഏറെ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ളുൻസർ ആണ് നിഷ ജൂഡ്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ തന്റെ സോഷ്യൽ മീഡിയ പ്ലാറ്‌ഫോമിലൂടെ സധൈര്യം പങ്കുവെക്കുകയുകയും പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീമതി നിഷ ജൂഡ്. 2020-2022 വരെ കൈരളി ടിവി അമേരിക്കയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. കോവിഡ് കാലത്തു ദൂരദർശൻ കേരളക്ക് വേണ്ടി അമേരിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നത് നിഷയാണ്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നിഷ ന്യൂയോർക്കിലാണ് കുടുംബത്തോടൊപ്പം സ്ഥിരതാമസം.

ടെക്‌സസിലെ സ്ഥിര താമസക്കാരനായ ശ്രീ ജെയിംസ് ചാക്കോ സാമൂഹിക രാഷ്ട്രീയ രാഷ്ട്രീയ രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമാണ്. ചെറുകഥകളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളായ ജയ് ഹിന്ദ് വാർത്താ, ഇ മലയാളി എന്നീ മാധ്യമങ്ങളിലെ എഴുത്തുകാരനാണ്. അമേരിക്കയിലെ പ്രമുഖ സംഘടകളായ മിഷിഗൺ ലിറ്റററി അസോസിയേഷൻ, ഒരുമ, ലാന, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, റോട്ടറി ക്ലബ് എന്നീ സംഘടനകളുടെ വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ റിവർ‌സ്റ്റോൺ മലയാളി അസോസിയേഷന്റെ ജനറൽ സെക്രട്ടറിയാണ്.

ടെലിവിഷൻ പ്രൊഡ്യൂസർ, റിപ്പോർട്ടർ, ന്യൂസ് എഡിറ്റർ എന്നീ നിലകളിൽ മീഡിയ രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെ സാന്നിധ്യം അറിയിച്ച വ്യക്തിത്വമാണ് ശ്രീ തൃശൂർ ജേക്കബ്. അവതാരകൻ, എഴുത്തുക്കാരൻ, ഡിബേറ്റർ, രാഷ്ട്രീയനിരീക്ഷകൻ, ക്രൈസിസ് മാനേജ്‌മെന്റ് വിദഗ്ധൻ, കൗൺസിലർ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ്. നോർത്ത് അമേരിക്കൻ മലയാളികൾക്കിടയിലെ ഏറ്റവും ജനകീയ പത്രമായ ജഹ്ഹിന്ദ് ന്യൂസ്ൽ പതിനഞ്ചു കൊല്ലത്തിലേറെ ആയി പ്രവർത്തിച്ചു വരുന്നു. സംഗീത അഭിരുചിയിലും കലാപരമായ ധാർമീക മൂല്യങ്ങളിലും വേറിട്ട കാഴ്‌ച്ചപാടുകൾ കാത്തു സൂക്ഷിക്കുന്ന തൃശൂർ ജേക്കബ്, കാൽപ്പനികതകൾക്കപ്പുറം പ്രായോഗികമായ മാനവ മൂല്യങ്ങളിൽ അധിഷ്ഠിതമായ സമൂഹം രൂപപ്പെട്ടു വരണം എന്ന ആശയം മുന്നോട്ട് വയ്ക്കുന്ന വ്യക്തിയാണ്.
ഫ്രീലാൻസെർ ആയി ജോലി ചെയ്യുന്ന ജോമോൻ ജോയ്, അമേരിക്കയിലെ പ്രമുഖ മലയാളി മാധ്യമങ്ങളിലെ കോളമിസ്‌റ് ആണ്.

ഫിലാഡൽഫിയ ഐഎപിസി ചാപ്റ്ററിന്റെ പ്രസിഡന്റായ മില്ലി ഫിലിപ്പ്, വേൾഡ് മലയാളി കൗൺസിൽ വിമൻസ് ഫോറം അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറിയും മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ വിമൻസ് ഫോറം ചെയർപേഴ്സണുമായി സേവനമനുഷ്ഠിക്കുന്നു. മാപ്പിന്റെ (മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ)വിമൻസ് ഫോറം ചെയർപേഴ്സൺ, ഡബ്ല്യുഎംസി പിഎ പ്രൊവിൻസ് വിമൻസ് ഫോറം ചെയർപേഴ്സൺ തുടങ്ങി നിരവധി സ്ഥാനങ്ങളിൽ മില്ലി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഓർത്തഡോക്‌സ് സൺഡേ സ്‌കൂളിന്റെ പ്രോഗ്രാം കോർഡിനേറ്റർ കൂടിയാണ്. നീതി നിർവഹണത്തിനായും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുമായും അക്ഷരാർത്ഥത്തിൽ ഉഴിഞ്ഞു വെച്ച ജീവിതമാണ് മില്ലി ഫിലിപിന്റേത്. 1995-ൽ എംജി യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്ററായിരുന്നു. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, ദൂരദർശൻ, ഗ്ലോബൽ റിപ്പോർട്ടർ എന്നീ മാധ്യമങ്ങൾക്കു വേണ്ടി അവതാരകയായും റിപ്പോർട്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട് .ലേണിങ് സപ്പോർട്ട് അസിസ്റ്റന്റായി സേവനം ചെയ്യുന്ന മില്ലി പെൻസിൽവാനിയയിലാണ് ഇപ്പോൾ താമസിക്കുന്നത്.

വിദ്യാഭ്യാസ മേഖലയിലും ഭാഷാപരമായ മേഖലകളിലും അഭിനിവേശമുള്ള നോബിൾ അഗസ്റ്റിൻ തൊഴിൽപരമായി അർപ്പണബോധമുള്ള ഇംഗ്ലീഷ് അദ്ധ്യാപകനാണ്. കനേഡിയൻ മൾട്ടി കൾച്ചറൽ കുടുംബ മാസികയായ സമീക്ഷയിൽ എഡിറ്റോറിയൽ ഡയറക്റ്റർ ആണ് നോബിൾ മാത്യു. സമീക്ഷയുടെ വൈവിധ്യമാർന്ന ഉള്ളടക്കം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന വ്യക്തിയാണ് ശ്രീ നോബിൾ. അദ്ദേഹത്തിന്റെ ബഹുമുഖമായ റോളുകൾ വിദ്യാഭ്യാസം, സാമൂഹിക സേവനം, സാംസ്‌കാരിക സമ്പുഷ്ടീകരണം എന്നിവയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നു. അദ്ധ്യാപനത്തിനു പുറമേ, നൈറ്റ്‌സ് ഓഫ് കൊളംബസ് ആൽബർട്ടയിലെയും നോർത്ത് വെസ്റ്റ് ടെറിട്ടറികളിലെയും ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി ആയി സേവനം ചെയ്യുന്നു. കാൽഗറിയിലെ സെന്റ് മദർ തെരേസ സീറോ മലബാർ പള്ളിയിലെ പാരിഷ് കൗൺസിൽ അംഗമാണ്.

അമേരിക്കയിലെ നിരവധി സംഘടകളുടെ ഭാരവാഹിയാണ് ശ്രീ ജിജി കുര്യൻ. കേരള ന്യൂസ് ഓൺലൈന്റെ ഡയറക്ടറുമായ ശ്രീ ജിജി കുര്യൻ അമേരിക്കൻ മലയാളികൾക്കിടയിലെ നിറ സാന്നിധ്യം കൂടെയാണ്. അറിയപ്പെടുന്ന സംഘടകൻ കൂടിയാണ് ജിജി കുര്യൻ.

ന്യൂ ഡെൽഹിയിലെ ക്രിയേറ്റീവ് ഗ്രാഫിക് പ്രൊഫഷണലായാണ് റിജേഷ് പീറ്റർ തന്റെ കരിയർ ആരംഭിച്ചത്. ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബിനായി കാൽഗറിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇ-മാഗസിൻ ഐഎപിസി ക്രോണിക്കിളിന്റെ ചീഫ് എഡിറ്ററായി നിലവിൽ സേവനമനുഷ്ഠിക്കുന്നു. കാനഡയിലെ കാൽഗറിയിലെ സെന്റ് മദർ തെരേസ സീറോ മലബാർ കാത്തലിക് ചർച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ എഡിറ്ററാണ് അദ്ദേഹം. കാനഡയിലെ കാൽഗറിയിൽ വിവിധ അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന പരിപാടികളുടെ സജീവ സന്നൈധ്യം കൂടെയാണ് അദ്ദേഹം.