മസ്‌കത്ത്: ഒമാനിൽ നിയമലംഘനത്തിന്റെ പേരിൽ 11 മത്സ്യബന്ധന ബോട്ടുകൾ അധികൃതർ പിടിച്ചെടുത്തു. അൽ വുസ്ത ഗവർണറേറ്റിലാണ് ഫിഷറീസ് അഗ്രികൾച്ചർ ആൻഡ് വാട്ടർ റിസോഴ്‌സസ് ജനറൽ ഡയറക്ടറേറ്റിൽ നിന്നുള്ള സംഘം പരിശോധന നടത്തിയത്.

രാജ്യത്ത് മത്സ്യബന്ധനത്തിന് നിയമപ്രകാരം അനുവദിക്കപ്പെട്ട ദൂരപരിധിക്കപ്പുറത്തേക്ക് ഇവർ മത്സ്യബന്ധനം നടത്തിയതായി അധികൃതർ കണ്ടെത്തി. ഒരു മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന നാല് പ്രവാസികളെ കസ്റ്റിഡിയിലെടുക്കുകയും ചെയ്തു. ഇവർക്കെതിരായ തുടർ നടപടികൾ സ്വീകരിക്കാനായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.