തിരുവനന്തപുരം: തലസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് ബാധ രൂക്ഷമാകുന്നു. ജയിലിൽ 114 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 477 ആയി ഉയർന്നു.

പൂജപ്പുര സെൻട്രൽ ജയിലിൽ ഞായറാഴ്ച 145 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 144 തടവുകാർക്കും ഒരു ജയിൽ ജീവനക്കാരനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ജയിലിൽ ആദ്യം രോഗം സ്ഥിരീകരിച്ച തടവുകാരൻ മണികണ്ഠൻ (72) ഞായറാഴ്ച രാവിലെ മരിക്കുകയും ചെയ്തു.