കൊല്ലം: ഓഗസ്റ്റിൽ ബാങ്കുകൾക്ക് പതിമൂന്ന് ദിവസം അവധി ആയിരിക്കും.അഞ്ച് ഞായറും നാല് ശനിയും അടക്കം പതിമൂന്ന് ദിവസമാണ് അവധി ആയിരിക്കുക.ഇതിന് പുറമെ ഓണം, മുഹറം, ശ്രീനാരായണ ജയന്തി തുടങ്ങിയ വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ടും ബാങ്കിന് അവധിയുണ്ടാകും.

കൊറോണ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുകയും നേരത്തെ പോലും രണ്ടും നാലും ശനി മാത്രം അവധിയാകുകയും ചെയ്താൽ അവധി ദിനത്തിൽ രണ്ട് ദിവസത്തിന്റെ കുറവുണ്ടാകും.