മസ്കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 148 പേർക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,28,867 ആയി.രണ്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാനിൽ ഇതുവരെ 1,499 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 276 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,21,890 പേർ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 94.6 ശതമാനമാണ്. രാജ്യത്ത് കോവിഡ് വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാൻ സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നൽകിയ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.