തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടർ ഐഡി കാർഡ് സ്മാർട്ട്ഫോണിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സംവിധാനം വരുന്നു. വോട്ടർപട്ടികയിൽ പേരുചേർത്താൽ ജനസേവനകേന്ദ്രം മുഖേനയോ ഓൺലൈനിലോ ഐ ഡി കാർഡിന് അപേക്ഷിക്കാം.

താലൂക്ക് ഓഫീസിൽ നിന്ന് വില്ലേജ് ഓഫീസിലെത്തി ബൂത്ത്ലെവൽ ഓഫീസർ (ബിഎൽഒ) പരിശോധിച്ച് ഉറപ്പുവരുത്തി വില്ലേജ് വഴി താലൂക്കിലെത്തിയാണ് കാർഡ് അനുവദിക്കുന്നത്. പിന്നീട് തപാൽവഴി വോട്ടർക്കു ലഭിക്കുകയാണ് ചെയ്തിരുന്നത്.

ഇനി കാർഡ് അനുവദിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന അറിയിപ്പനുസരിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന https://www.nvsp.in/ kµÀin¨v E-EPIC ക്ലിക്കുചെയ്ത് ലോഗിൻ ചെയ്താൽ ഐ ഡി കാർഡ് ഡൗൺലോഡ് ചെയ്യാം.

അതിൽ ലഭിക്കുന്ന ഒടിപി നൽകിയാൽ കാർഡ് മൊബൈൽ ഫോണിൽ ലഭ്യമാകും. ഇത് പ്രിന്റെടുത്ത് ലാമിനേറ്റു ചെയ്തോ അല്ലാതെയോ സൂക്ഷിക്കാം. പുതുതായി വോട്ടർപട്ടികയിൽ പേരുചേർക്കുന്നവർക്ക് ഈ സൗകര്യം ലഭ്യമാകും.

ഇതുകൂടാതെ, റവന്യൂ സർട്ടിഫിക്കറ്റുകൾക്കായുള്ള ഇ-ഡിസ്ട്രിക്ട് വഴി അനുവദിക്കുന്ന 27 ഇനം സർട്ടിഫിക്കറ്റുകളും ഇനി ഫോണിലൂടെ ലഭിക്കും. അപേക്ഷ അംഗീകരിച്ച് വരുന്ന എസ്.എം.എസിനൊപ്പം ഒരു ലിങ്കും വരും.

ഈ ലിങ്കിൽ കയറിയാൽ നമുക്ക് അനുവദിച്ച സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാനാകും. വരുമാനം, ജാതി, നേറ്റിവിറ്റി, കൈവശാവകാശം, വൺ ആൻഡ് സെയിം തുടങ്ങി സാധാരണക്കാർക്ക് ദൈനംദിനം ആവശ്യം വരുന്ന നിരവധി സർട്ടിഫിക്കറ്റുകൾ മൊബൈൽ വഴി ലഭ്യമാകുന്നവയിൽപ്പെടുന്നു.