ടോക്യോ: ട്രാക്കിൽ ട്രിപ്പിൽ സ്വർണ്ണവുമായി ജമൈക്കയുടെ എലെയ്ൻ തോംസൺ.ഇന്ന് നടന്ന വനിതകളുടെ 4x100 മീറ്റർ റിലേയിൽ കൂടി ജമൈക്കൻ ടീം സ്വർണം നേടിയതോടെയാണ് എലെയ്‌ന് ട്രിപ്പിൾ സ്വർണം ലഭിച്ചത്.ഇതോടെ ഒളിമ്പിക്സ് അത്ലറ്റിക്സിൽ ട്രിപ്പിൾ സ്വർണമെന്ന റെക്കോഡിൽ എലെയ്ൻ തോംസൺ ജമൈക്കയുടെ ഉസൈൻ ബോൾട്ടിനും അമേരിക്കയുടെ ഫ്ളോറെൻസ് ഗ്രിഫിതിനും ഒപ്പമെത്തി.നേരത്തെ 100 മീറ്ററിലും 200 മീറ്ററിലും എലെയ്ൻ സ്വർണം നേടിയിരുന്നു.

വനിതകളുടെ വിഭാഗത്തിൽ ജമൈക്കയുടെ ആധിപത്യമായിരുന്നു. ഷെല്ലി ആൻഫ്രേസറും ഷെറീക്ക ജാക്ക്സണും എലെയ്ൻ ഹെറാ തോംപ്സണും ബ്രിയാന വില്ല്യംസും അണിനിരന്ന ജമൈക്ക 41.02 സെക്കന്റിൽ ദേശീയ റെക്കോഡോടെയാണ് ഫിനിഷിങ് ലൈൻ തൊട്ടത്.സീസണിലെ മികച്ച സമയവുമായി അമേരിക്ക (41.45 സെ) വെള്ളിയും ബ്രിട്ടൻ (41.88 സെ) വെങ്കലവും സ്വന്തമാക്കി.

പുരുഷ വിഭാഗത്തിൽ ഇറ്റാലിയൻ ടീം പുതുചരിത്രമെഴുതി . 70 വർഷത്തിന് ശേഷം ആദ്യമായി ഇറ്റലി ഒളിമ്പിക്സിൽ 4ഃ100 മീറ്റർ റിലേയിൽ സ്വർണം നേടിയാണ് ഇറ്റലിയുടെ നേട്ടം. സമയം: 37.50 സെക്കന്റിൽ ദേശീയ റെക്കോഡ് പ്രകടനവുമായിട്ടായിരുന്നു ഇറ്റലിയുടെ സ്വർണനേട്ടം.

സീസണിലെ മികച്ച പ്രകടനം പുറത്തെടുത്ത ബ്രിട്ടൻ (37.51 സെ) വെള്ളിയും കാനഡ (37.70 സെ) വെങ്കലവും സ്വന്തമാക്കി. ജമൈക്കയ്ക്ക് അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നാലാം സ്ഥാനം ചൈനയ്ക്കാണ്. കരുത്തരായ അമേരിക്ക ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായിരുന്നു.

നേരത്തെ 100 മീറ്ററിൽ സ്വർണം നേടിയിരുന്ന ഇറ്റാലിയൻ താരം മാർഷൽ ജേക്കബ് റിലേയിലും നേട്ടം ആവർത്തിച്ചു. ഇതോടെ താരത്തിന് ഇരട്ട സ്വർണ മെഡലായി.