ഗസ്സിയാബാദ്: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ അഞ്ചുപേർ ഷോക്കേറ്റ് മരിച്ചു. ഒരു കടയ്ക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്കേറ്റാണ് അപകടം നടന്നത്. ഈ പോസ്റ്റിൽ ഇവർ തൊട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മരിച്ചവരിൽ മൂന്നുകുട്ടികളും ഒരു സ്ത്രീയുമുണ്ട്. രണ്ടുപേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.