മസ്‌കറ്റ്: ഒമാനിൽ 558 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,33,044 ആയി. കഴിഞ്ഞ 72 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ചു നാല് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ കോവിഡ് ബാധിച്ച് ഒമാനിൽ മരിച്ചവരുടെ എണ്ണം 1521 ആയി.