തിരുവനന്തപുരം: തുടർ ഭരണം സ്വപ്നം കണ്ടവർക്ക് ഞെട്ടലുട്ടാക്കുന്ന ഫലം വരുമെന്ന് എ കെ ആന്റണി. മെയ് രണ്ടോടെ പിണറായി സർക്കാരിന്റെ ഭരണം അവസാനിക്കും. ഇപ്പോഴത്തേത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. അടുത്തത് യുഡിഎഫ് സർക്കാർ വരുമെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. എന്തും ചെയ്യാൻ മടിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് പ്രവർത്തകർ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണമെന്ന് എ കെ ആന്റണി പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം മതേതരവാദികൾക്ക് ഉത്സവകാലമായിരിക്കും. കേരളം ഇന്ത്യക്ക് വഴി കാട്ടും. കോൺഗ്രസ് തിരിച്ച് വരാൻ പോകുകയാണ്. വോട്ടിങ് യന്ത്രങ്ങൾ കാത്ത് സൂക്ഷിക്കുന്ന സ്ഥലങ്ങളിലും വോട്ടുകൾ എണ്ണുന്ന സ്ഥലങ്ങളിൽ ജാഗ്രത കാണിക്കണമെന്നും എ കെ ആന്റണി പറഞ്ഞു.