ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസിൽ വീണ് മന്ത്രി എ.കെ. ശശീന്ദ്രന് പരിക്ക്. മന്ത്രിയുടെ കൈവിരലുകൾക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റതിന് പിന്നാലെ ഡൽഹിയിലെ പരിപാടികൾ റദ്ദാക്കി അദ്ദേഹം നാട്ടിലേക്ക് തിരിച്ചു.

എൻ.സി.പിയുടെ ദേശിയ സമിതിയിൽ പങ്കെടുക്കുന്നതിനായാണ് ശശീന്ദ്രൻ ഡൽഹിയിൽ എത്തിയത്. മന്ത്രിക്ക് ഡോക്ടർമാർ രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.