കോഴിക്കോട്: മെട്രോമാൻ ഇ ശ്രീധരനെ വിമർശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മെട്രോമാൻ ശ്രീധരൻ നല്ല എഞ്ചിനീയറാണ്. എങ്കിലും ചരിത്രബോധമില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമായിയെന്നും വിജയരാഘവൻ പറഞ്ഞു. മതമൗലീക വാദത്തെ പ്രോത്സാഹിപ്പിക്കുന്ന യുഡിഎഫിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു.

എൽഡിഎഫ് വടക്കൻ വികസന മുന്നേറ്റ യാത്രയുടെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുയായിരുന്നു വിജയരാഘവൻ. പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫിന്റെ തുടർഭരണമെന്നത് വസ്തുനിഷ്ഠ സാഹചര്യമാണ് . മുന്നണി എന്ന നിലയിൽ എൽഡിഎഫ് ശക്തിപെടുമെന്നും വിജയരാഘവൻ പറഞ്ഞു.

രാഷ്ട്രീയ മില്ലാത്തിടത്ത് അപവാദങ്ങളും അസത്യങ്ങളും പറഞ്ഞുകൊണ്ടിരിക്കും. അപവാദ വ്യവസായമാണ് നടത്തുന്നത്. രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ യുഡിഎഫ് തയ്യാറാകണം. ജമാഅത്തെ ഇസ്ലാമിയുമായി തെരഞ്ഞെടുപ്പിൽ ബന്ധമുണ്ടാക്കുമോയെന്ന് യുഡിഎഫ് വ്യക്തമാക്കണം. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിനായാണ് അവർ സമരം നടത്തുന്നത്. സമരത്തിന് ജനപിന്തുണ ഇല്ലാതായപ്പോൾ അക്രമം അഴിച്ചുവിട്ടു. അക്രമസമരം ഗൂഢാലോചനയിൽനിന്നുണ്ടായതാണ്. .

ഇ ശ്രീധരൻ നല്ല നിർമ്മാണങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ടെന്നത് ശരിയാണ്. അതാണ് അദ്ദേഹത്തിന്റെ മേഖല. പിണറായിയെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്നയാൾ ഇപ്പോൾ ആരുടെ കൂടെയാണ്. ബിജെപിയിൽ ജനാധിപത്യമുണ്ടോ എന്നും വിജയരാഘവൻ ചോദിച്ചു.

മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞത് ബാലിശമായ അഭിപ്രായം. നമ്മുടെ വ്യക്തിത്വം പാർട്ടിയാണ്. അതുകൊണ്ട് ആരെ ലക്ഷ്യംവെച്ച് പറഞ്ഞാലും അത് പാർട്ടിയെ ആണ് പറയുന്നത്. പാർട്ടിക്ക് നേരെയാണ് ആക്രമണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ യുഡിഎഫ് കൂടുതൽ ശിഥിലമാകും. രാഷ്ട്രീയേര വിവാദങ്ങൾ ചില മാധ്യമങ്ങളെ കൊണ്ട് സൃഷ്ടിക്കുന്നു. സ്വർണക്കള്ളടത്തിന്റെ പേരിൽ എത്രമാത്രം നുണക്കഥ പ്രചരിപ്പിച്ചു. അത് നാട്ടിൽ ചെലവായില്ലെന്നും വിജയരാഘവൻ പറഞ്ഞു.