തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയ എൻഫോഴ്സ്മെന്റ് നടപടിയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.

'ആരെ വേണമെങ്കിലും ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതുകൊണ്ട് അയാൾ കുറ്റവാളിയാവണമെന്നില്ല' വിജയരാഘവൻ പ്രതികരിച്ചു.

പത്താം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സി.എം.രവീന്ദ്രന് നോട്ടീസ് നൽകിയത്. ഇത് മൂന്നാം തവണയാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.എം.രവീന്ദ്രന് ഇ.ഡി.നോട്ടീസ് നൽകുന്നത്. ആദ്യ തവണ കോവിഡ് ബാധിച്ചതിനെ തുടർന്നും രണ്ടാം തവണ കോവിഡാനന്തര ചികിത്സക്കായും ആശുപത്രിയിൽ പ്രവേശിച്ചതോടെയാണ് ചോദ്യം ചെയ്യലിനായി രവീന്ദ്രൻ ഹാജരാകാതിരുന്നത്.