ചിലവന്നൂർ കായൽ കയ്യേറ്റം സംബന്ധിച്ച് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം എറണാകുളം ജില്ലാ കളക്ടർ നടത്തിയ പരിശോധനയിൽ 114 ആളുകൾ കായൽ കയ്യേറിയെന്നു കണ്ടെത്തിയിരിക്കുന്നു.

അവരിൽ ഭൂരിഭാഗം പേരും സമൂഹത്തിൽ നിർണായക സ്വാധീനം ഉള്ള വമ്പൻ കച്ചവടക്കാർ, താരങ്ങൾ, ഉയർന്ന ഉദ്യോഗത്തിൽ ഇരുന്നവർ, രാഷ്ട്രീയ നേതൃത്വത്തിലുള്ളവർ തുടങ്ങിയവരാണ്. നെൽവയൽ തണ്ണീർത്തട നിയമങ്ങൾ , CRZ ചട്ടങ്ങൾ , റവന്യു ഭൂമി കയ്യേറ്റ നിയങ്ങൾ എന്നിവയുടെ നഗ്‌നമായ ലംഘനമാണ് നടന്നിട്ടുള്ളതു് എന്ന് കോടതി കണ്ടെത്തി .

ബഹു: ഫോർട്ടുകൊച്ചി RDO യുടെ ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടും കയ്യേറ്റം ഒഴിപ്പിക്കുന്നതിനും അനധി: കൃത നിർമ്മിതികൾ പൊളിച്ചുമാറ്റുന്നതിനുള്ള നിർദ്ദേശങ്ങളും കൊച്ചി കോർപ്പറേഷൻ ഓഫീസിൽ , രാഷ്ട്രീയ സാമ്പത്തിക സ്വാധീനങ്ങൾക്കു് വിധേയപ്പെട്ടു് , പൂഴ്‌ത്തിവെക്കപ്പെടുകയും , നിഷ്‌ക്രിയമാക്കപ്പെടുകയും ചെയ്തിരിക്കയാണു് . ഇതിനെതിരെ ആം ആദ്മി പാർട്ടി ശക്തമായി പ്രതിഷേധിക്കുകയും , സത്വരവും ഫലപ്രദവുമായ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു് പാർട്ടി യുടെ ജില്ല കോർഡിനേറ്റർ അഡ്വ. ജോസു് ചിറമേൽ , നഗര മേഖലയിലെ മണ്ഡലം കോർഡിനേറ്റർമാരായ ഫോജി ജോൺ , ജോർജ് കാളിപറമ്പിൽ, ജോസ്മി ജോസു് തുടങ്ങിയവരുടെ നേതൃത്വത്തിൽ കോർപ്പറേഷൻ അധി: കൃതർക്കു് നിവേദനം നൽകുകയും ചെയ്തു.

കോടതി വിധി നടപ്പാക്കി കുറ്റക്കാർക്കെതിരെ സത്വരമായ നടപടി ഉണ്ടായില്ലെങ്കിൽ , ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രസ്താവനയിൽ അറിയിച്ചു