ചിലവന്നൂർ കായലിന് ഇരു വശവും നടന്നിരിക്കുന്ന നിരവധി കൈയേറ്റങ്ങൾ മൂലം കായലിന്റെ വീതി ഓരോവർഷവും കുറഞ്ഞുവന്നുകൊണ്ടിരിക്കുകയാണ്. ചിലവന്നൂർ കായലിൽ ഉള്ള കൈയേറ്റങ്ങൾ പലതും കണ്ടെത്തി അളന്നു തിട്ടപ്പെടുത്തിയിട്ടും കൈയേറ്റങ്ങൾ പൊളിച്ചു മാറ്റാത്തത് സ്വകാര്യ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ്,ചിലവന്നൂർ കായൽ വൻ കൈയേറ്റങ്ങൾ പൊളിച്ചു നീക്കുവാൻ കൊട്ടി ഘോഷിച്ചു വന്ന ബ്രേക്ക് ത്രൂ പദ്ധതിയും ഫലം കണ്ടില്ല

ചിലവന്നൂർ കായലിൽ എക്കൽ അടിഞ്ഞു കൂടി ഒരു ചതുപ്പായി മാറിക്കൊണ്ടിരിക്കുകയാണ് ,ഒത്തിരി മൽസ്യ സമ്പത്ത് ഉണ്ടായിരുന്ന ചിലവന്നൂർ കായലിൽ നിന്നും മൽസ്യം പിടിച്ചു വിറ്റ് ജീവിച്ചിരുന്ന നിരവധി കുടുബങ്ങൾ ഉണ്ടായിരുന്നു കൊച്ചി നഗരത്തിലെ മഴ വെള്ളം ഉൾക്കൊണ്ടിരുന്ന പ്രധാന കായലായ ചിലവന്നൂർ കായൽ ഇന്ന് എക്കൽ അടിഞ്ഞതുമൂലം കുറ്റിച്ചെടികൾ പോലും വളർന്നു പൊങ്ങി വരുന്നു ,ഇത് ചിലവന്നൂർ കായലിന്റെ മരണത്തെ മാത്രമല്ല വരും കാലങ്ങളിൽ കൊച്ചി നഗരത്തിൽ വൻ വെള്ളക്കെട്ടിന് വഴിയൊരുക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയം ഇല്ല

ഓരോ കായലും, പുഴയും നശിക്കുപ്പോൾ നാട് നശിക്കും എന്ന പഴമൊഴി നാം നേരിട്ട് അനുഭവിച്ച ഈ കാലഘട്ടത്തിൽ നമ്മുടെ വരും തലമുറക്കുവേണ്ടി ചിലവന്നൂർ കായലിലെ കൈയേറ്റങ്ങൾ തിരിച്ചു പിടിച്ച് കായലിനെ വീണ്ടെടുക്കാൻ വേണ്ട പദ്ധതികൾ ഉടൻ നടപ്പിലാക്കണം എന്ന് ആം ആദ്മി പാർട്ടി തൃക്കാക്കര മണ്ഡലം കോഓർഡിനേറ്റർ ഫോജി ജോൺ , എറണാകുളം മണ്ഡലം കോഓർഡിനേറ്റർ ജോസ്മി ജോസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു