വൈറ്റില കണിയാമ്പുഴയുടെ കിഴക്കു വശം റെയിവേ പാലത്തിനു അടിയിൽ സഹോദരൻ അയ്യപ്പൻ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരം തുടങ്ങിയിട്ട് വർഷങ്ങളായി.

പക്ഷെ അധികാരികൾ ആരും തിരിഞ്ഞു നോക്കുന്നില്ല . റോഡിന്റെ പരിസരം മാലിന്യ കൂമ്പാരവും ആണ്. മഴപെയ്താൽ മുട്ടറ്റം വെള്ളമുള്ള കുണ്ടും കുഴിയും ആയ, മലിന ജലം ഒഴുകുന്ന റോഡിലൂടെ കുഞ്ഞുങ്ങളും മുതിർന്നവരുമായ കാൽനടക്കാർ വളരെയധികം കഷ്ടപ്പെട്ടാണ് യാത്രചെയ്യുന്നത്. ഇതിന് ഉടനടി പരിഹാരം കാണണം എന്ന് ആം ആദ്മി പാർട്ടി എറണാകുളം ഫോജി ജോൺ വിൻസെന്റ് ജോൺ, പുരുഷോത്തമൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു